രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് സുബ്രമണ്യൻ സ്വാമി. മറി കടക്കാനാവശ്യമായ വിവരവും ആർജവവും ഇന്ത്യക്കില്ല.
ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന ധന മന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനക്ക് പിന്നാലെ ബിജെപി നിലപാടിന് വിരുദ്ധമായി മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. രാജ്യത്ത് പുതിയ സാമ്പത്തിക നയം അടിയന്തരമായി നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മോദി കൊട്ടിഘോഷിക്കുന്ന അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യം മറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. വിവരവും ആർജവവും ഇതില്‍ ഒന്നുകൊണ്ട് മാത്രം സാമ്പത്തിക രംഗത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ല. അതിന് ഇത് രണ്ടും വേണം. എന്നാല്‍ ഇന്ന് ഇത് രണ്ടും നമുക്കില്ല-എന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായി ഇടിഞ്ഞ റിപ്പോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ പ്രതികരണവുമായി എത്തിയത്. കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന് കാരണം മോദി സര്‍ക്കാരിന്റെ കെടുകാര്യസ്ഥ്യതയാണെന്ന് വിമർശിച്ച് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രംഗത്തെത്തിയിരുന്നു. രാജ്യത്തെ സാമ്പത്തികാവസ്ഥ അത്യന്തം ആശങ്കാജനകമെന്നും ഏറ്റവും വേഗത്തില്‍ വളരാന്‍ കഴിയുന്ന സമ്പത്ത് വ്യവസ്ഥയായിരുന്നു ഇന്ത്യയുടേതെന്നും മോദി സര്‍ക്കാര്‍ അതിനെ തകര്‍ത്തുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter