ബാബരി വിധിയിൽ പുനപരിശോധന ഹർജി നൽകി ജംഇയ്യത്ത് ഉലമായെ ഹിന്ദ്
ന്യൂഡൽഹി: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരെ ജംഇയ്യത്തുൽ ഉലമാ ഹിന്ദ് പുനപരിശോധന ഹർജി നൽകി. ബാബരി മസ്ജിദിൽ വിഗ്രഹം സ്ഥാപിച്ചതും പള്ളി പൊളിച്ചതും തെറ്റാണെന്ന് നിരീക്ഷിച്ച കോടതി മസ്ജിദ് തകർത്തവർക്ക് തന്നെ ഭൂമി വിട്ടു നൽകിയത് വലിയ കുറ്റത്തിന് മാപ്പ് നൽകിയിരിക്കുകയാണെന്ന് ഹരജി ചൂണ്ടിക്കാണിക്കുന്നു. ഹരജി തങ്ങളുടെ അവകാശമാണെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനി പറഞ്ഞു, "അയോധ്യ വിധിയിലെ ചില ഭാഗങ്ങള്‍ വളരെ തെറ്റാണ്. പള്ളി പണിയാനായി ക്ഷേത്രം പൊളിച്ചെന്ന് തെളിയിക്കാന്‍ ഹിന്ദുക്കള്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന സ്ഥലത്ത് ഒരു പള്ളി തകര്‍ത്തെന്നത് വസ്തുതയാണ്. ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് ആ മണ്ണില്‍ പള്ളി പണിയാന്‍ അവകാശമുണ്ട്, അവിടെയാണ് രാം ലല്ലയ്ക്ക് പൂര്‍ണ്ണമായി വിട്ടുനല്‍കിയത്', മദനി വ്യക്തമാക്കി. തന്റെ സംഘടനയ്ക്ക് വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ വ്യക്തമായ അവകാശമുണ്ടെന്നും മദനി പറയുന്നു. ആരെങ്കിലും ഞങ്ങളുടെ പള്ളി പിടിച്ചെടുക്കുന്നത് അനുവദിക്കാമെങ്കിലും അത് വെറുതെ വിട്ടുനല്‍കാന്‍ കഴിയില്ല, മദനി കൂട്ടിച്ചേര്‍ത്തു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter