കാസിം സുലൈമാനി വധം: പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്ക് തന്നെയായിരിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി
- Web desk
- Jan 3, 2020 - 15:10
- Updated: Jan 3, 2020 - 18:31
ടെഹ്‌റാന്‍: ഇറാന്‍ ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഇറാഖിൽ നടത്തിയ ആക്രമണത്തിലൂടെ യുഎസ് സൈന്യം
കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കക്ക് ശക്തമായ
മുന്നറിയിപ്പുമായി ഇറാന്‍ ഭരണകൂടം രംഗത്തെത്തി. സുലൈമാനിയെ വധിക്കുക വഴി അന്താരാഷ്ട്ര ഭീകരവാദമാണ് അമേരിക്ക നടപ്പാക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് ആരോപിച്ചു. ട്വിറ്റര്‍ വഴിയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്.
ഐ.എസ്, അല്‍ നുസ്‌റ, അല്‍ ഖായിദ എന്നിവക്കെതിരെ ശക്തമായ പോരാട്ടമാണ് ഇറാന്‍ സേന നടത്തുന്നതെന്നും അങ്ങേയറ്റം അപകടകരവും ബുദ്ധിശ്യൂനവുമായ നടപടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഈ തെമ്മാടിത്തത്തിന്റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്ക് തന്നെയായിരിക്കുമെന്നും ജാവേദ് ശരീഫ് ട്വീറ്റ് ചെയ്തു.
ബഗ്ദാദിലെ വിമാനത്താവളത്തില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു
ബ്രാൻഡ് പ്രതികരണത്തോടെ പശ്ചിമേഷ്യയിൽ കടുത്ത ആശങ്കയാണ് നിലനിൽക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment