മതവിഷയങ്ങളില്‍ എം.ഇ.എസ് അഭിപ്രായം പറയേണ്ട: സമസ്ത

മതപരമായ കാര്യങ്ങളില്‍ എം.ഇ.എസ് പ്രസിഡണ്ട് ഫസല്‍ ഗഫൂര്‍ അഭിപ്രായം പറയേണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

എം.ഇ.എസ് സ്ഥാപനങ്ങളില്‍ നിഖാബ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി  പറയുകയായിരുന്നു തങ്ങള്‍.
മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണ്, അത് ഫസല്‍ ഗഫൂറല്ല, സമസ്ത ഈ വിഷയത്തില്‍ നേരത്തെ അത് പറഞ്ഞിട്ടുണ്ട്.മതപരമായ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ എം.ഇ.എസിന് അധികാരമില്ല. അന്യപുരുഷന്മാര്‍ കാണുന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും മുഖം മറക്കണം, വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനമാണത്- ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
ഓരോരുത്തര്‍ക്കും അവരുടെ സ്ഥാപനങ്ങളില്‍ ഇഷടമുള്ളത് നടപ്പിലാക്കാം പക്ഷെ മത വിരുദ്ധമാവരുതെന്നും ജിഫ്രി തങ്ങള്‍ പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter