ഇസ്‌ലാം സ്വീകരിച്ച അഭിഭാഷകയുടെ ജഡ്ജി നിയമനം തടയാനുള്ള  കേന്ദ്രസർക്കാർ വാദം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഇസ്‌ലാം ആശ്ലേഷിച്ച ജമ്മു സ്വദേശിനിയായ അഭിഭാഷകയെ ഹൈക്കോടതി ജഡ്ജിയാക്കുന്നതിന് കേന്ദ്രസര്‍ക്കാർ മുമ്പിൽ വെച്ച തടസ്സവാദങ്ങൾ സുപ്രിംകോടതി കൊളീജിയം തള്ളി. ജമ്മുകശ്മീരിലെ അഭിഭാഷകയായ മോക്ഷ കാസ്മി ഖജൂരിയയെ ഹൈക്കോടതി ജഡ്ജിയാക്കുന്നതിനെതിരേയാണ് മോദി സര്‍ക്കാര്‍ തടസ്സവാദം ഉന്നയിച്ചത്. ഹിന്ദു കുടുംബത്തില്‍ ജനിച്ച ജമ്മു സ്വദേശിനിയായ മോക്ഷ കാസ്മി ശ്രീനഗറിലെ ബാരസുല്ലയിലെ വ്യവസായിയായ യാസിര്‍ സഈദ് കാസ്മിയെ വിവാഹം കഴിച്ച് ഇസ്‌ലാം സ്വീകരിച്ചതിനെത്തുടര്‍ന്നാണ് മറ്റു ചില കാരണങ്ങൾ ഉയര്‍ത്തി കേന്ദ്രസര്‍ക്കാർ ഇവരുടെ ജഡ്ജി നിയമനത്തെ എതിര്‍ത്ത് രംഗത്തെത്തിയത്. അഭിഭാഷകയുടെ യോഗ്യതയും വരുമാന വര്‍ധനവും സംബന്ധിച്ചുള്ള സംശയം ഉയർത്തിയാണ് കേന്ദ്രസർക്കാർ നിയമത്തിന് തടസ്സം നിൽക്കുന്നത്. കാസ്മിയുടെ ഭര്‍ത്താവിന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മൂഫ്തി നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പിഡിപി)യുമായി ബന്ധമുണ്ടെന്നും ബി.ജെപി ആരോപിച്ചിട്ടുണ്ട്. നേരത്തേ, മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പിഡിപി-ബിജെപി സഖ്യകക്ഷി സര്‍ക്കാരിന്റെ അഡീഷനല്‍ അഡ്വക്കറ്റ് ജനറലായിരുന്ന കാസ്മി ഖജൂരിയ പിന്നീട് രാജിവെക്കുകയായിരുന്നു. മുന്‍ നിയമമന്ത്രി അബ്ദുല്‍ ഹഖ്, അഡ്വക്കറ്റ് ജനറല്‍ ജഹാംഗീര്‍ ഇഖ്ബാല്‍ എന്നിവരുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നായിരുന്നു ഖജൂരിയ രാജി വെച്ചത്.    

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter