ഇസ്രായേൽ ചാര  ആപ്ലിക്കേഷന്റെ ചോർത്തൽ കേന്ദ്രസർക്കാരിനെ മുമ്പ് തന്നെ അറിയിച്ചിരുന്നെന്ന് വാട്സ്ആപ്പ്
ന്യൂഡൽഹി: ഇസ്രായേൽ ചാര ആപ്ലിക്കേഷനുപയോഗിച്ച് ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ ചോര്‍ത്തിയ ‌വിവാദത്തില്‍ വഴിത്തിരിവായി വാട്ട്സ്ആപ്പിന്റെ വെളിപ്പെടുത്തൽ. 121 ഇന്ത്യക്കാര്‍ ചാര ആപ്ലിക്കേഷന്റെ ചോര്‍ത്തലിന് വിധേയമായിട്ടുണ്ടെന്ന വിവരം സെപ്റ്റംബര്‍ മാസത്തില്‍ തന്നെ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരുന്നുവെന്ന് വാട്സാപ് വെളിപ്പെടുത്തിയതോടെ കേന്ദ്രസർക്കാർ അക്ഷരാർത്ഥത്തിൽ വെട്ടിലായിരിക്കുകയാണ്. ‌ ചോർത്തൽ വിവരം പുറത്തുവന്നയുടൻ വാട്സാപ്പിനെ പഴിചാരി വിശദീകരണം നൽകാൻ നോട്ടീസ് നൽകുകയായിരുന്നു കേന്ദ്രം. പുറമെ 121 ഇന്ത്യക്കാരാണ് ഇത്തരത്തില്‍ ചോര്‍ത്തലിന് ഇരയായതെന്ന് കാണിച്ച് സെപ്റ്റംബറില്‍ മറ്റൊരു കത്തും കേന്ദ്രത്തിന് നല്‍കിയിരുന്നുവെന്നും വാട്സാപ് വ്യക്തമാക്കി. വിവരങ്ങൾ കൃത്യമായി അറിഞ്ഞിട്ടും ചോര്‍ത്തലിനെക്കുറിച്ച് അജ്ഞത നടിച്ച കേന്ദ്ര സര്‍ക്കാർ നടപടിയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്. ആപ്ലിക്കേഷൻ നിർമാതാക്കളായ എന്‍.എസ്.ഒ എന്ന ഇസ്രായേൽ കമ്പനി തങ്ങൾ ഇവ സർക്കാർ ഏജൻസികൾക്ക് മാത്രമേ കൈമാറാറുള്ളൂ എന്ന നിലപാട് വ്യക്തമാക്കിയിരുന്നു. ഇതോടെ ഏത് സര്‍ക്കാര്‍ ഏജന്‍സിയാണ് ചോര്‍ത്തലിന് ഉപയോഗിച്ച പെഗാസസ് കൈപറ്റിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter