അനീതിക്കെതിരെ ചൂണ്ടുവിരലുയർത്തി മുസ്ലിംലീഗ് പൗരാവകാശ റാലി
കോഴിക്കോട്: സംഘ്പരിവാര്‍ രാജ്യത്ത് നടത്തുന്ന പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരെ 'ഭയ രഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ' എന്ന പ്രമേയത്തിൽമുസ്‍ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോടും തൃശൂരും പൗരാവകാശ റാലികള്‍ സംഘടിപ്പിച്ചു. കോഴിക്കോട് സൌത്ത് ബീച്ചില്‍ നിന്നും ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുസ്‍ലിം ലീഗ് ദേശീയ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു റാലി. റാലിയെ തുടര്‍ന്ന് നടന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദറാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധിയെ വധിച്ചതിന് രക്തക്കറ ഫാസിസ്റ്റുകളുടെ കുപ്പായത്തിൽ നിന്ന് മായ്ച്ചുകളയാനാവില്ലെന്ന് തങ്ങൾ പറഞ്ഞു. അസമിൽ പൗരത്വ പട്ടികയിൽ നിന്നു മുസ്ലിങ്ങളെ മാത്രം പുറത്താക്കും എന്നാണ് സംഘപരിവാർ പറയുന്നത്, പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നവർക്ക് വേണ്ടി ഏതറ്റംവരെയും പോകാൻ മുസ്ലിം ലീഗ് തയ്യാറാണെന്നും തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് ഈദ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, പിവി അബ്ദുൽ വഹാബ് എംപി അബ്ദുസമദ് സമദാനി കെഎം ഷാജി എം.എൽ.എ അസം പൌരത്വ രജിസ്റ്ററില്‍ നിന്നും ഒഴിവായ മുന്‍‌ സൈനികന്‍ അജ്മല്‍ ഹഖ്, തമിഴ്നാട് എം.എല്‍.എ എം.എ സുബ്രഹ്മണ്യന്‍‌ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter