ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ഇറാൻ ആക്രമിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ ഇറാൻ വിദേശകാര്യ മന്ത്രി
തെഹ്റാൻ: കൊറോണ വൈറസ് ബാധയെത്തുടർന്ന് ഇറാന് മേൽ ചുമത്തിയ ഉപരോധം പിൻവലിക്കുന്ന വിഷയത്തിൽ തുടങ്ങിയ വാക് പോര് തുടർന്ന് ഇറാനും അമേരിക്കയും. ഇറാഖിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുവാൻ ഇറാൻ പദ്ധതിയിടുന്നുവെന്ന പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ തള്ളിക്കളഞ്ഞ് ഇറാൻ രംഗത്തെത്തി. അമേരിക്ക ചെയ്യുന്ന അത്തരം പണികൾ തങ്ങൾ ചെയ്യാറില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് തുറന്നടിച്ചു.

തങ്ങളുടെ കേന്ദ്രങ്ങൾ ആക്രമിച്ചാൽ വലിയ വില നൽകേണ്ടി വരും എന്നായിരുന്നു ട്രംപ് ഭീഷണി മുഴക്കിയിരുന്നത്. എന്നാൽ ഇതിനെതിരെ രംഗത്തുവന്ന ഇറാൻ, തങ്ങൾ സ്വയംരക്ഷക്ക് മാത്രമേ ആയുധങ്ങൾ ഉപയോഗിക്കൂവെന്നും നിങ്ങൾ അങ്ങനെയല്ലെന്നും പരിഹസിച്ചു. നേരത്തെ ഖുദ്സ് സേന തലവൻ കാസിം സുലൈമാനിയെ യുഎസ് വധിച്ചതിന് പിന്നാലെ ഇറാഖിലെ യുഎസ് കേന്ദ്രത്തിനു നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter