ജാമിഅ മില്ലിയ്യയിലെ വെടിവെപ്പ്: അക്രമികൾക്ക് നേരെ പോലീസിന്റെ മൃദു സമീപനത്തിൽ പ്രതിഷേധം ശക്തം
- Web desk
- Feb 4, 2020 - 07:09
- Updated: Feb 4, 2020 - 12:33
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജാമിഅ മില്ലിയ്യ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു നേരെ വെടിവെപ്പ് നടത്തിയ അക്രമികളുടെ നേരെ മൃദു സമീപനം സ്വീകരിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധം ശക്തമാവുന്നു.
രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ നാലു ദിവസത്തിനിടെ സമരക്കാര്‍ക്കു നേരെ മൂന്നാം തവണയാണ് ആക്രമികള്‍ വെടിയുതിര്‍ത്തത്. ജാമിഅയിൽ രണ്ടുതവണയും ഷാഹിൻ ബാഗിൽ ഒരു തവണയുമാണ് അക്രമികൾ വെടിവെപ്പ് നടത്തിയത്. ഇത് സംഭവത്തിലും അക്രമികൾക്ക് നേരെ പോലീസ് ശക്തമായ സമീപനം സ്വീകരിച്ചിട്ടില്ല.
ഭരിക്കുന്ന പാര്‍ട്ടിയുടെ ഗുണ്ടകളാണ് അക്രമത്തിനു പിന്നിലെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. ജാമിഅയിൽ രണ്ടാമതും അതും വെടിവെപ്പ് നടന്നതിൽ വിദ്യാർഥികൾ രോഷാകുലരാണ്.
ഞായറാഴ്ച രാത്രി സ്കൂട്ടറിലെത്തി സമരക്കാര്‍ക്കു നേരെ വെടിവെച്ച സംഭവത്തില്‍ വാഹനത്തിന്റെ നമ്പറടക്കം വ്യക്തമായിട്ടും പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ല. ചുവപ്പു നിറത്തിലുള്ള സ്കൂട്ടറിലാണ് ആക്രമികളെത്തിയത്. സമരം നടക്കുന്ന ജാമിഅ കാമ്പസിന്റെ ഏഴാം നമ്പര്‍ ഗേറ്റിനു സമീപത്തുവെച്ചാണ് രാത്രി 11.50ന് വെടിവെപ്പുണ്ടായത്.
സംഭവത്തിനു പിന്നാലെ വിദ്യാര്‍ഥികളും പ്രദേശവാസികളും ഓഖ്ല ഹെഡ് പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സി.സി ടി.വി പരിശോധിച്ച് ഉടന്‍ പിടികൂടുമെന്നും ഉറപ്പു നല്‍കിയതോടെയാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment