വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കൽ: ഹമാസ് നേതാക്കൾ  ഖത്തറിൽ, ഫലസ്തീന് പിന്തുണ തുടരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രി
ദോഹ: അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനത്തിനിടെ ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ അടക്കമുള്ള സംഘം ഖത്തർ വിദേശകാര്യമന്ത്രിയുമായി സ്ഥിതിഗതികൾ വിലയിരുത്തി ചർച്ച നടത്തി.

ഹമാസ് സീനിയർ നേതാക്കളായ മൂസാ അബൂ മർസൂഖ്, ഇസ്സത് അൽ റശാക്, മാഹിർ ഉബൈദ്, എന്നിവർ അടങ്ങുന്ന സംഘമാണ് ഖത്തർ വിദേശകാര്യ മന്ത്രി മുഹമ്മദ് അബ്ദുറഹ്മാൻ അൽ ഥാനിയുമായി ചർച്ച നടത്തിയത്. ഇസ്രായേലിന്റെ അധിനിവേശ പദ്ധതി, ജൂത കുടിയേറ്റം, ജെറുസലേമിന്റെ ജൂതവൽക്കരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. പ്രയാസമേറിയ സാഹചര്യത്തിൽ ഫലസ്തീന് പിന്തുണയുമായി എത്തിയ ഖത്തറിന് ഹമാസ് നേതാക്കൾ നന്ദി അർപ്പിച്ചു. ഫലസ്തീന്റെ അഖണ്ഡത ഉറപ്പു വരുത്താൻ ആവശ്യമായ പിന്തുണ തങ്ങൾ തുടരുമെന്ന് വിദേശകാര്യമന്ത്രി പ്രസ്താവിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter