ഇരുപതാം നൂറ്റാണ്ടിലെ ഫാഷിസ്റ്റാണ് ട്രംപെന്ന് ലണ്ടന്‍ മേയര്‍ സ്വാദിഖ് ഖാന്‍

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്താനിരിക്കെ, ട്രംപിനെ 20ാം നൂറ്റാണ്ടിലെ ഫാഷിസ്റ്റെന്നു വിശേഷിപ്പിച്ചു ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. ഗാര്‍ഡിയന്‍ പത്രത്തിലാണ് സാദിഖ് ഖാന്‍ ട്രംപിനെ 20ാം നൂറ്റാണ്ടിലെ ഫാഷിസ്റ്റെന്നു വിശേഷിപ്പിച്ചത്. ജനാധിപത്യ സമൂഹങ്ങള്‍ 70 വര്‍ഷത്തിലേറെയായി മുറുകെപ്പിടിക്കുന്ന സ്വാതന്ത്ര്യം തകര്‍ത്തെറിയുമെന്നാണ് ലോകത്തുള്ള തീവ്രവലതുകക്ഷികളുടെ ഭീഷണി. ഇറ്റലിയില്‍ മാറ്റിയോ സാല്‍വിനി, ഫ്രാന്‍സില്‍ മരീന്‍ ലീപെന്‍, ബ്രിട്ടനില്‍ നൈജല്‍ ഫറാഷ്, ഹംഗറിയില്‍ വിക്ടര്‍ ഒര്‍ബന്‍ എന്നിവരും സമാന നയങ്ങളാണ് പിന്തുടരുന്നതെന്നും ഖാന്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter