മനേകാ ഗാന്ധിയുടെ വിദ്വേഷ പ്രചരണത്തിന്  ട്വിറ്ററിലും മറുപടി: ട്രന്റായി 'ഐ സ്റ്റാൻഡ് വിത്ത് മലപ്പുറം' ഹാഷ്ടാഗ്
മലപ്പുറം: പാലക്കാട് മണ്ണാർക്കാട് പടക്കം ഒളിപ്പിച്ച പൈനാപ്പിൾ കഴിച്ചു ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തെ പ്രതിക്കൂട്ടിൽ നിർത്തി വിദ്വേഷ പ്രചരണം നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിക്കെതിരെ ട്വിറ്ററിലും കനത്ത പ്രതിഷേധം. 'ഐ സ്റ്റാൻഡ് വിത്ത് മലപ്പുറം' എന്ന ഹാഷ്ടാഗോടെയാണ് ട്വിറ്ററിൽ പ്രതിഷേധം കനക്കുന്നത്. ഇന്നത്തെ ട്വിറ്റർ കാമ്പയിനിൽ ഏറ്റവും ട്രൻടിംഗ് ആണ് 'ഐ സ്റ്റാൻഡ് വിത്ത് മലപ്പുറം' നേരത്തെ മലപ്പുറം മൃഗങ്ങൾക്കെതിരായ സംഭവങ്ങൾക്ക്​ കുപ്രസിദ്ധമാണെന്നും നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി​ പക്ഷികളെയും നായകളെയും കൊന്നിരുന്നുവെന്നതടക്കമുള്ള വ്യാജ പ്രചരണങ്ങളാണ് ഇവർ നടത്തിയിരുന്നത്. വിഷയത്തിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പാലക്കാട് നടന്ന ഒരു സംഭവത്തിൽ മലപ്പുറം ജില്ലയെ പ്രതിസ്ഥാനത്ത് നിർത്തി ബോധപൂർവം വെറുപ്പ് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter