മുസ്‌ലിം വനിതാ പോലീസുകാര്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുവദിച്ച് അയര്‍ലന്‍ഡ്
- Web desk
- Apr 5, 2019 - 17:46
- Updated: Apr 9, 2019 - 05:45
മുസ്‌ലിം വനിത പോലീസുകാര്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കി അയര്‍ലന്‍ഡും സ്‌കോട്ട്‌ലന്‍ഡും. ഏപ്രില്‍ 4 നാണ് അയര്‍ലന്‍ഡ് ഹിജാബ് നിയമവിധേയമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ന്യൂനപക്ഷങ്ങള്‍ക്ക് പോലീസ് സര്‍വീസിലേക്ക് വരാന്‍ ഈ തീരുമാനം കൂടുതല്‍ പ്രോത്സാഹന ജനകമായിരിക്കുമെന്ന് കമ്മീഷണര്‍ ഡ്രൂ ഹാരിസ് വ്യക്തമാക്കി.
സിഖ്കാര്‍ക്ക് അവരുടെ ആചാരത്തിന്റെ ഭാഗമായുള്ള തലപ്പാവ് ധരിക്കാനും രാജ്യം അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യത്തെ പൗരന്മാരില്‍ നിന്ന് ന്വൂനപക്ഷ സമുദായങ്ങളെ കൂടുതല്‍ ഉള്‍കൊള്ളിക്കുന്നതിന്റെയും രാജ്യത്ത് കൂടുതല്‍ വൈവിധ്യത പുലര്‍ത്തുന്നതിന്റെയും ഭാഗമാണ് ഈ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
2016 ലെ സെന്‍സസ് പ്രകാരം അയര്‍ലന്‍ഡില്‍ 65,000ത്തോളം മുസ്‌ലിംകളാണുള്ളത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment