ഭൂമി പൂജയിൽ എതിർപ്പറിയിച്ച്    മാര്‍ക്കണ്ഡേയ കട്ജുവും പ്രശാന്ത് ഭൂഷണും
ന്യൂഡല്‍ഹി: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്റെ മുന്നോടിയായി നടന്ന ഭൂമി പൂജയിൽ വിമർശനമുന്നയിച്ച് സുപ്രിം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണും രംഗത്തെത്തി. രാമന്‍ ദൈവമല്ലെന്നും മറിച്ച് മനുഷ്യനാണെന്നും പറഞ്ഞ കട്ജു മനുഷ്യര്‍ക്ക് ആരെങ്കിലും ക്ഷേത്രം പണിയുമോ എന്നും ചോദിച്ചു. ദശരഥ രാജാവിന്റെ മകനായ രാജകുമാരനാണ് രാമന്‍. നിങ്ങള്‍ക്കൊന്നും ഒരു ബുദ്ധിയുമില്ലേ- അദ്ദേഹം മാധ്യപ്രവര്‍ത്തകരോട് ചോദിച്ചു. രാമനെ ഇന്ത്യന്‍ ജനതയെ വിഢികളാക്കാനുള്ള ആയുധമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പെടെയുള്ള രാഷ്ട്രീയ നേതാക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്‌കാരത്തെ തുടര്‍ച്ചയായി ഇല്ലാതാക്കുന്നതിന്റെ മറ്റൊരു ദിനമായാണ് ഓഗസ്റ്റ് 5 അടയാളപ്പെടുത്തുന്നതെന്ന് പ്രശാന്ത് ഭൂഷൺ ട്വിറ്ററില്‍ കുറിച്ചു. 'ലോകത്തിന്റെ നിഷ്‌ക്രിയത്വത്തില്‍ നിന്നും പ്രോത്സാഹനം കൊണ്ട് ഒരു മോദി, ഇന്ത്യയുടെ സമന്വയ സംസ്‌കാരത്തെ തുടര്‍ച്ചയായി മായ്ച്ച്‌ കളയുന്നതിന്റെ മറ്റൊരു ദിനമായി, രക്തത്തിന്റെയും മണ്ണിന്റെയും ദിനമായി ഓഗസ്റ്റ് അഞ്ച് അടയാളപ്പെടുത്തും,' പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

ഈ ദിവസം ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള എല്ലാ പ്രതിജ്ഞകളുടെയും ലംഘനമാണെന്നും മറ്റൊരു ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 'മാനുഷികവും എല്ലാത്തിനെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു റിപ്പബ്ലിക്കായ ഇന്ത്യയുടെ യാത്രയെ ഹിന്ദു മേധാവിത്വം വേരുപിടിച്ച ഒരു സര്‍ക്കാര്‍ തടസ്സപ്പെടുത്തിയ ഒന്നായി ചരിത്രത്തില്‍ ഈ ദിനം രേഖപ്പെടുത്തും. ഇന്ത്യന്‍ ഭരണഘടനയിലെ എല്ലാ പ്രതിജ്ഞകള്‍ക്കും വിപരീതമായാണ് ഇത് സംഭവിച്ചിരിക്കുന്നത്,' പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter