പൗരത്വഭേദഗതി ബില്ലിനെതിരെ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക്  രാഷ്ട്രരക്ഷാ മാർച്ച് പ്രഖ്യാപിച്ച്  യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലെ മുക്കുമൂലകളിലടക്കം ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറുന്നതിനിടയിൽ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് രാഷ്ട്രരക്ഷാ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് വാജ്‌പേയി മന്ത്രിസഭയിലെ അംഗമായിരുന്ന യശ്വന്ത് സിന്‍ഹ രംഗത്തെത്തി. ഭാരത് ജോഡോ യാത്ര 2020 എന്ന പേരിൽ ജനുവരി ഒമ്പതിന് ആരംഭിക്കുന്ന യശ്വന്ത് സിന്‍ഹയുടെ യാത്ര 30ന് ഡല്‍ഹിയില്‍ സമാപിക്കും. പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും സമ്പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നതാണ് യാത്രയിലെ ആവശ്യം. വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും യാത്രയുടെ ഭാഗമാകുമെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി സുരേഷ് മേത്തയോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിന്‍ഹ അറിയിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലൂടെ മുവ്വായിരം കിലോമീറ്റര്‍ സഞ്ചരിച്ചാണ് യാത്ര തലസ്ഥാനത്തെത്തുക. മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷിക ദിനമായ ജനുവരി 30ന് സമാധിസ്ഥലമായ രാജ്ഘട്ടില്‍ യാത്ര അവസാനിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter