ആണവ കേന്ദ്രങ്ങൾക്ക് നേരെ സൈബർ ആക്രമണം: മുന്നറിയിപ്പുമായി ഇറാൻ
തെഹ്റാൻ: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ സൈബർ ആക്രമണം നടത്തുന്ന രാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇറാനിലെ താൻസ് ആണവ കേന്ദ്രത്തിൽ ഉണ്ടായ അഗ്നിബാധയുടെ കാരണം സൈബർ അട്ടിമറിയാകാമെന്ന് ഇറാൻ ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചതിനെ പിന്നാലെയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ച രാജ്യത്തോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രതിരോധ മേധാവി മുന്നറിയിപ്പു നൽകിയത്.

അതേസമയം അഗ്നിബാധക്ക് പിന്നിലെ കാരണം അന്വേഷണസംഘം കണ്ടെത്തിയതായും എന്നാൽ സുരക്ഷാ കാരണങ്ങളാൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തു വിടാനാവില്ലെന്നും ഇറാൻ ഉന്നത സുരക്ഷാസമിതി വക്താവ് അറിയിച്ചു. യുഎൻ ആണവ നിരീക്ഷണ ഏജൻസിയായ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി പരിശോധകരുടെ നിരീക്ഷണത്തിലുള്ള ഇറാനിയൻ കേന്ദ്രങ്ങളിലൊന്നാണ് നതാൻസ് യുറേനിയം സന്തുഷ്ടീകരണ നിലയം. വ്യാഴാഴ്ചയാണ് മധ്യ ഇറാൻ പ്രവിശ്യയായ ഇസ്ഫഹാനിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന നതാൻസിൽ വൻ അഗ്നിബാധയുണ്ടായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter