കാലവർഷ കെടുതി: സമസ്ത മദ്റസകൾക്ക് രണ്ടു ദിവസം അവധി
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സംഘടനയുടെ കീഴിലുള്ള മദ്റസകൾക്ക് രണ്ട് ദിവസത്തെ അവധി. കൊറോണ വൈറസ് വ്യാപന ഭീഷണി കൂടുതൽ രൂക്ഷമായി തുടരുന്നതിനിടെ കടന്നു വന്ന കാലവർഷക്കെടുതിയെ തുടർന്നാണ് രണ്ടു ദിവസത്തെ ലീവ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവും മൂലം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാവാത്തതും കാരണം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകള്‍ ശ്രവിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 2020 ആഗസ്റ്റ് 8, 9 (ശനി, ഞായര്‍) തിയ്യതികളില്‍ സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ക്ലാസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് അറിയിച്ചു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter