ബാബരി വിധി ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തി-ആലിക്കുട്ടി മുസ്‌ലിയാർ
തിരൂര്‍: ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധി മതേതര രാജ്യമായ ഇന്ത്യൻ മുസ്‌ലിംകളെ ഏറെ ആശങ്കപ്പെടുത്തിയതായി സമസ്ത ജനറല്‍ സെക്രട്ടറിയും ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് അംഗവുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി 'വിശ്വശാന്തിക്ക് മതവിദ്യ' എന്ന സന്ദേശവുമായി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി നയിക്കുന്ന ദക്ഷിണമേഖലാ ജാഥയുടെ സമാപനസമ്മേളനം തിരൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലിക്കുട്ടി മുസ്‌ലിയാർ അംഗമായ ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ബാബരി വിധിയിൽ പുനപരിശോധന ഹർജി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സന്ദേശ യാത്രയുടെ സമാപനസമ്മേളനത്തില്‍ സയ്യിദ് ബാപ്പുട്ടി തങ്ങള്‍ വരമ്പനാല അധ്യക്ഷതവഹിച്ചു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എ. മരക്കാര്‍ ഫൈസി, എം.പി. മുസ്തഫല്‍ ഫൈസി, ഹസ്റത്ത് മുഹമ്മദ് മുഹ്‌യുദ്ദീന്‍ ഷാഹ് കാരത്തൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ശമ്മാസ് ദാരിമി, ഡോ. ജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter