ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ എ​ത്ര​യും പെ​ട്ടെ​ന്ന് എ​യിം​സി​ല്‍ പ്രവേശിപ്പിക്കണം-പ്രിയങ്ക
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡൽഹി ജുമാ മസ്ജിദ് പരിസരത്ത് നടന്ന ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിനെത്തുടർന്ന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് തടവിലിട്ട ഭീം ​ആ​ര്‍​മി മേ​ധാ​വി ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ എ​ത്ര​യും പെ​ട്ടെ​ന്ന് എ​യിം​സി​ല്‍ പ്രവേശിപ്പിക്കണമെന്ന് എ​.ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. എ​തി​ര്‍​​ക്കു​ന്ന​വ​രെ അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ ആ​സാ​ദി​നെ തീ​ഹാ​ര്‍ ജ​യി​ലി​ല്‍ അ​ട​ച്ച​തെ​ന്നും ഒ​രു കാ​ര​ണ​വും കൂ​ടാ​തെ​ ജ​യി​ലി​ല്‍ അ​ട​ച്ച ആ​സാ​ദി​നെതിരെ മ​നു​ഷ്യ​ത്വം പോ​ലും പ്ര​ക​ട​മാ​കാ​ത്ത ന​ട​പ​ടി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ സ്വീകരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയ പ്രി​യ​ങ്ക ഇത് നാണക്കേടുണ്ടാക്കുന്ന സം​ഭ​വ​മാ​ണെ​ന്നും കൂട്ടിച്ചേർത്തു. ഡി​സം​ബ​ര്‍ 21നാ​ണ് ആ​സാ​ദി​നെ ഡ​ല്‍​ഹി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്നും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളുള്ള അ​ദ്ദേ​ഹ​ത്തെ എത്രയും പെ​ട്ടെന്ന്​ ആശുപത്രിയിലേക്ക്​ മാറ്റണമെന്നും ഡോ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എന്നാല്‍ ഈ നിർദേശത്തോട് കേന്ദ്ര സര്‍ക്കാറും ജയില്‍ അധികൃതരും അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter