താജ്മഹലില്‍ കാവിക്കൊടി ഹിന്ദുത്വവാദികള്‍ അറസ്റ്റില്‍

ചരിത്രസ്മാരകമായ താജ്മഹലില്‍ കാവിക്കൊടി ഉയര്‍ത്തിയ സംഭവത്തില്‍ നാല് ഹിന്ദുജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംഘടനയുടെ ജില്ലാ പ്രസിഡണ്ട് ഗൗരവ് താക്കൂറിന്റെ നേതൃത്വത്തിലുളള സംഘമാണ് സി.ഐ.എസ്.എഫിന്റെ പിടിയിലായത്. ഇവരെ പിന്നീട് പോലീസിന് കൈമാറി. 

താജ്മഹല്‍ ഹിന്ദുക്ഷേത്രമാണെന്ന അവകാശവാദം ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ആര്‍.എസ്.എസുമായി അടുത്ത ബന്ധമുള്ള ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ കാവിക്കൊടി ഉയര്‍ത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter