ട്രിപ്പൊളി വിമാനത്താവളം  ലിബിയൻ സർക്കാർ സേന പിടിച്ചെടുത്തു
ട്രിപ്പൊളി: ആഭ്യന്തര യുദ്ധം രൂക്ഷമായ ലിബിയയിൽ ഖലീഫ ഹഫ്​തറിന്‍റെ ലിബിയന്‍ നാഷനല്‍ ആര്‍മിയുടെ (എല്‍.എന്‍.എ) നിയന്ത്രണത്തിൽ നിന്നും ട്രിപ്പൊളി രാജ്യാന്തര വിമാനത്താവളം സര്‍ക്കാര്‍ സേന പിടിച്ചെടുത്തു.

2014ലാണ് പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയോടെ കിഴക്കന്‍ ലിബിയ ആസ്​ഥാനമായുള്ള ഹഫ്​തറിന്‍റെ ലിബിയന്‍ നാഷനല്‍ ആര്‍മി വിമാനത്താവളത്തിന്‍റെ നിയന്ത്രണം പിടിച്ചെടുത്തത്. തുടര്‍ന്ന് യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞ ഏപ്രില്‍ മുതല്‍ രാജ്യ തലസ്ഥാനമായ ട്രിപളി പിടിക്കാനുള്ള നീക്കത്തിലാണ് ഖലീഫ ഹഫ്​തറും എല്‍.എന്‍.എയും.

ഗദ്ദാഫിയെ പടിയിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഹഫ്​തര്‍. അരാജകത്വം വാഴുന്ന രാജ്യത്തി​​​ന്‍റെ ഒട്ടുമിക്ക മേഖലകളിലും ഹഫ്​തറിനാണ്​ നിയന്ത്രണം. തുനീഷ്യന്‍ അതിര്‍ത്തിയിലെ ബദര്‍, തിജി എന്നീ പട്ടണങ്ങള്‍ സര്‍ക്കാര്‍ സേന പിടിച്ചെടുത്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter