പ്രധാനമന്ത്രിക്ക് എസ്കെഎസ്എസ്എഫിന്റെ  പത്ത് ലക്ഷം ഈമെയിൽ പരാതികൾ: ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
മലപ്പുറം: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നയിച്ച വിദ്യാർഥി നേതാക്കൾക്കെതിരെ അന്യായമായി കേസെടുത്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രധാനമന്ത്രിക്ക് പത്ത് ലക്ഷം പരാതികളയക്കുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ലോക്​ഡൗണ്‍ മറവില്‍ അന്യായമായി കേസെടുത്തും വിദ്യാര്‍ഥി നേതാക്കളെ ജയിലിലടച്ചും നടത്തുന്ന വിദ്വേഷ നടപടികളില്‍ നിന്ന്​ കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഹൈദരലി ശിഹാബ് ആവശ്യപ്പെട്ടു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, വി.ടി. ബല്‍റാം എം.എല്‍.എ, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും പങ്കാളികളായി. വെള്ളിയാഴ്ച രാവിലെ പത്തിന് ശാഖാ തലങ്ങളില്‍ ഹോം പ്രൊട്ടസ്​റ്റ്​ നടത്തും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter