മുഹമ്മദ് അലി ശിഹാബ് തങ്ങളെ കുറിച്ചുള്ള ഓര്‍മ്മ പുസ്തകം 'ബാപ്പ ഓര്‍മ്മയിലെ നനവ്'  നാളെ പ്രകാശിതമാവും
മലപ്പുറം: കേരളത്തിന്റെ ആത്മീയ, രാഷ്ട്രീയ രംഗത്ത് പ്രോജ്ജ്വലിച്ച് നിന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച്‌ ശിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ കണ്ണീരിന്റെ നനവുള്ള ഓര്‍മ്മ പുസ്തകം 'ബാപ്പ ഓര്‍മ്മയിലെ നനവ്' നാളെ (ശനി) വൈകീട്ട് 7 മണിക്ക് ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയറില്‍ പ്രകാശിതമാവും.

ശിഹാബ് തങ്ങളുടെ പൈതൃക വേരുകള്‍, അന്തര്‍ദേശീയവിദ്യാഭ്യാസം, ഭൂഖാണ്ഡാന്തരയാത്ര, കേരളീയ ജനതയുടെ സ്വസ്ത ജീവിതത്തിന് കാവല്‍ നിന്ന് ശിഹാബ് തങ്ങളെടുത്ത നിലപാടുകള്‍, രാഷ്ട്രീയത്തിലെ വ്യതിരിക്തമായ ഇടപെടലുകള്‍, ശിഹാബ് തങ്ങളുടെ നര്‍മ്മം, അശരണര്‍ക്കായുള്ള നിതാന്ത ജാഗ്രന്ത എന്നിവയടക്കമുള്ള ബഷീറലി തങ്ങളുടെ അവിസ്മരണീയമായ ഓര്‍മ്മകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

കോഴിക്കോട് ആസ്ഥാനമായുള്ള ലിപി പബ്ലിക്കേഷൻ പ്രസാദനം ചെയ്ത പുസ്തകത്തിന്റെ പ്രകാശനം നാളെ പൗര പ്രമുഖരുടെ സാന്നിധ്യത്തില്‍ ഷാര്‍ജ ബുക്ഫയര്‍ ഹാളില്‍ നടക്കും. തുടര്‍ന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച്‌ പുസ്തക പരിചയവും ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ചര്‍ച്ചയും നടക്കും .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter