ഉംറ തീര്‍ത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ രജിസ്റ്റർ ചെയ്തത് 20 ലക്ഷത്തോളം പേർ
ദമ്മാം: ഏറെ കാലത്തെ ഇടവേളക്കു ശേഷം പുനരാരംഭിച്ച ഉംറ തീര്‍ത്ഥാടനത്തിന്റെ മൂന്നാംഘട്ടത്തിൽ 20 ലക്ഷത്തോളം പേർ ബുക്ക് ചെയ്തതായി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ച മുതലാണ് മുന്നാം ഘട്ട ഉംറ തീർത്ഥാടനം ആരംഭിച്ചത്. ഇഅ്തമർനാ ആപ് വഴിയാണ് തീർഥാടകർ ഉംറ കര്‍മം നിര്‍വഹിക്കാൻ രജിസ്റ്റർ ചെയ്തത്.

ഒമ്പതുലക്ഷം പേര്‍ മസ്ജിദുന്നബവിയില്‍ നമസ്‌കരിക്കുന്നതിനും 1,32,000 പേര്‍ നബി (സ), അബൂബക്കര്‍ സിദ്ദീഖ് (റ) വിനും ഉമര്‍ (റ)വിനും സലാം ചൊല്ലാനും റൗദ ശരീഫില്‍ നമസ്‌കരിക്കുന്നതിനുമായി ബുക്ക് ചെയ്തതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter