സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷിക സമ്മേളനത്തിനായി ഊർജിതമായി രംഗത്തിറങ്ങുക-അബ്ദുല്ല മുസ്‌ലിയാർ
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ അറുപതാം വാർഷിക മഹാസമ്മേളനം സമസ്തയുടെ സമ്മേളനം ആണെന്നും അത് ചരിത്ര സംഭവമാക്കി മാറ്റാൻ മുഅല്ലിംകൾക്കൊപ്പം മദ്രസ, മഹല്ല് കമ്മിറ്റി ഭാരവാഹികളും മറ്റു ഘടകങ്ങളുടെ പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച റെയിഞ്ച് സെക്രട്ടറിമാരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വിശ്വ ശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തിൽ ഡിസംബർ 27, 28, 29 തീയതികളിൽ കൊല്ലം ആശ്രാമം മൈതാനിയിലാണ് സമ്മേളനം നടക്കുന്നത്. പ്രസിഡണ്ട് സി.കെ.എം സ്വാദിഖ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി സ്വാഗതം പറഞ്ഞു. കുടക് അബ്ദുറഹ്മാൻ മുസ്‌ലിയാർ സമ്പൂർണ്ണ കർമപദ്ധതി അവതരിപ്പിച്ചു. എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എൻ.എ.എം അബ്ദുൽ ഖാദർ എന്നിവരടക്കം സംഘടനയുടെ പ്രമുഖരായ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter