ഫ്രഞ്ച് പ്രസിഡന്റ് ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നു: ഇസ്‌ലാം പ്രതിസന്ധിയിലാണെന്ന മക്രോണിന്റെ പ്രസ്താവനക്കെതിരെ തുർക്കി
അങ്കാറ: ഫ്രാൻസിലെ മുസ്‌ലിംകളെ ലക്ഷ്യമിട്ട് പുതിയ നിയമ നിർമ്മാണം നടത്തുകയും 'ഇസ്‌ലാം പ്രതിസന്ധിയിലാണ്' എന്ന പരാമര്‍ശം നടത്തുകയും ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് തുർക്കി. മാക്രോണ്‍ ഇസ്‌ലാമോ ഫോബിയയെ പ്രോത്സാഹിപ്പിക്കുകയാണെന്ന ഗുരുതര ആരോപണവും തുര്‍ക്കി ഉയർത്തിയിട്ടുണ്ട്.

'ഇസ്‌ലാം പ്രതിസന്ധിയിലാണ്' എന്ന പ്രസിഡന്റ് മാക്രോണിന്റെ അവകാശവാദം ഇസ്‌ലാമോഫോബിയയെയും മുസ്‌ലിം വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുന്ന അപകടകരവും പ്രകോപനപരവുമായ പ്രസ്താവനയാണ്, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ വക്താവ് ഇബ്രാഹിം കലിന്‍ ട്വിറ്ററില്‍ കുറിച്ചു. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പരാജയങ്ങള്‍ക്ക് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ബലിയാടാക്കുന്നത് യുക്തി സഹമല്ലെന്നും കലിന്‍ കൂട്ടിച്ചേര്‍ത്തു. സമാധാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരിശുദ്ധ ഇസ്ലാമിനെ മോശമായി ചിത്രീകരിക്കാനാണ് നിയമം വഴിവെക്കുകയെന്നും തീവ്രവാദത്തെ നേരിടാൻ ഞാൻ കൂടുതൽ കാര്യക്ഷമമായ നിലപാടിലേക്ക് നീങ്ങണമെന്നും തുർക്കിഷ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്തെ 'ഇസ്‌ലാമിക വിഘടനവാദ'ത്തിനെതിരേ മാക്രോണ പദ്ധതി പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനിടെയാണ് 'ലോകമെമ്പാടും പ്രതിസന്ധി നേരിടുന്ന ഒരു മതമാണ് ഇസ്‌ലാം' എന്ന വിവാദ പരാമര്‍ശം മാക്രോണ്‍ നടത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter