ഇന്ത്യയുടെ ജനസംഖ്യ 138 കോടി  പ്രധാനമന്ത്രി പറഞ്ഞ 130 കോടിക്ക് പുറത്തുള്ളവർ മൂലം പൗരത്വം നഷ്ടപ്പെടുമോ എന്ന പേടിയിൽ- ശശി തരൂര്‍
ന്യൂഡൽഹി: രാജ്യത്തെ 130 കോടി ജനങ്ങളെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ ട്രോളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. ഇന്ത്യയുടെ ജനസംഖ്യ 138 കോടിയിലധികമാണ്. പ്രധാനമന്ത്രി 130 കോടിയുടെ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ബാക്കിയുള്ളവര്‍ തങ്ങളുടെ പൗരത്വം നഷ്ടപ്പെടുമോ എന്ന പേടിയില്‍ സിഎഎ എന്‍ആര്‍സി വിഷയത്തില്‍ വ്യാകുലപ്പെട്ടിരിക്കുകയാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. അശ്രദ്ധ മൂലമാണ് ബാക്കി എട്ട് കോടിയെ പ്രധാനമന്ത്രി വിട്ടുപോയതെങ്കില്‍ അത് തിരുത്താന്‍ അദ്ദേഹം തയാറാവണമെന്നും ട്വീറ്റിലൂടെ തരൂര്‍ ആവശ്യപ്പെട്ടു.

രാമക്ഷേത്രത്തിന് തറക്കല്ലിട്ടുകൊണ്ട് രാജ്യത്തെ 130 കോടി ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചിരുന്നു. ആ 130 കോടിയില്‍ ഞാനില്ല എന്ന കാമ്പയിൻ സോഷ്യൽ മീഡിയകളിൽ വൻ ശ്രദ്ധ നേടിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter