അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ
ബാഗ്ദാദ്: ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ പ്രധാന വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ തലവൻ ഖാസിം സുലൈമാനി യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം വഷളായതിനെ തുടർന്ന് അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍ പാർലമെന്റ്. ഇതിന് അംഗീകാരം നല്‍കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇറാഖിലെ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്. ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവള ത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്. അതേസമയം, മേഖലയിൽ കടുത്ത അശാന്തിയാണ് നിലനിൽക്കുന്നത് . യുദ്ധത്തിനു സജ്ജമാണെന്ന നിലപാടാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. യുഎസിനെ ആക്രമിച്ചാൽ ഇറാന്റെ 52 തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തിരിച്ചടിച്ച് ഇറാനും രംഗത്തെത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter