വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിനെതിരെ ഇസ്രായേലിൽ പ്രതിഷേധ പ്രകടനം
ജറൂസലം: അധിനിവിഷ്​ട വെസ്​റ്റ്​ബാങ്കിലെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവി​​ന്‍റ പ്രഖ്യാപനത്തിനെതിരെ ഇസ്രായേലിനുള്ളിലും വൻ പ്രതിഷേധ പ്രകടനം.

ഇസ്രായേലിലെ അറബ്​ ഭൂരിപക്ഷ രാഷ്​ട്രീയ പാര്‍ട്ടികളും ഇടതുപാര്‍ട്ടികളും സന്നദ്ധസംഘടനകളുമാണ്​ പ്രതിഷേധവുമായി പ്രധാനമായും റോഡുകൾ കയ്യടക്കിയിരിക്കുന്നത്. ​മാസ്ക്​ ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ്​ പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്നത്​​. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും നടന്നില്ല. ശനിയാഴ്ച മാത്രം 6000 ത്തില്‍ അധികം പ്രതിഷേധക്കാരാണ്​ തെരുവിലിറങ്ങിയത്.

"ഞങ്ങള്‍ക്ക്​ കൂട്ടിച്ചേര്‍ക്കലും കീഴടക്കലും വേണ്ട, സമാധാനവും പൗരാവകാശങ്ങളുമാണ് വേണ്ടത്", പ്രതിഷേധ റാലികളിൽ ജനം ആർത്തു വിളിച്ചു. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ബെൻ സാൻഡേഴ്സൺ പ്രതിഷേധ റാലിയെ വീഡിയോ കോൺഫറൻസിലൂടെ അഭി സംബോധനം ചെയ്തു. യു.എസ്​ പ്രസിഡന്‍റായി ഡോണള്‍ഡ്​ ട്രംപ്​ അധികാരത്തില്‍ വന്നതോടെയാണ്​ വെസ്​റ്റ്​ബാങ്കിലെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള നെതന്യാഹുവി​​​ന്‍റെ നീക്കങ്ങള്‍ എളുപ്പമായത്​. കാലങ്ങളായി തുടരുന്ന ഫലസ്​തീന്‍-ഇസ്രായേല്‍ സംഘര്‍ഷം പരിഹരിക്കാന്‍ നൂറ്റാണ്ടിന്റെ കരാറെന്ന പേരിൽ വെസ്റ്റ്ബാങ്കിന്‍റെ മറ്റുഭാഗങ്ങള്‍ കൂടി ഇസ്രായേലി​​​ന്‍റ നിയന്ത്രണത്തിലാക്കി, ട്രംപ്​ സമാധാന ​ഫോര്‍മുല മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ഈ ഫോര്‍മുല ഫലസ്​തീന്‍ തള്ളുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter