മീഡിയ വൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളുടെ വിലക്ക് പിൻവലിച്ചു
- Web desk
- Mar 7, 2020 - 18:43
- Updated: Mar 7, 2020 - 19:10
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ
കലാപം റിപ്പോർട്ട് ചെയ്തതിൽ ചട്ടം ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി മീഡിയ വൺ, ഏഷ്യാനെറ്റ് ന്യൂസ് എന്നീ മലയാളം വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്ര സർക്കാർ
ഏര്‍പ്പെടുത്തിയ വിലക്ക് പിൻവലിച്ചു.
ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയാ വണ്ണിന്റേയും സംപ്രേഷണം ഇതിന് പിന്നാലെ പുനരാരംഭിക്കുകയും ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനു ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം പുനരാരംഭിച്ചത്. പുലര്‍ച്ചെ 2.44 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് വിഡിയോ സ്ട്രീമിങ്ങും ഇന്റര്‍നെറ്റില്‍ ലഭ്യമായി. മീഡിയാ വണ്ണിന്റെ സംപ്രേഷണം രാവിലെ ഒന്‍പത് മണിയോടെ തുടങ്ങി. 48 മണിക്കൂര്‍ സംപ്രേഷണം നിര്‍ത്തി വെക്കാനായിരുന്നു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നത്. പിന്നീട് വിലക്കിന്റെ സമയം വെട്ടിക്കുറക്കുകയായിരുന്നു
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment