സഫൂറ സർഗാറിനെതിരെ അപഹാസ്യ പ്രചാരണം: വനിതാ കമ്മീഷൻ ഡൽഹി പോലീസിന് നോട്ടീസ് അയച്ചു
ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ പേരിൽ പോലീസ് കേസെടുത്ത് യുഎപിഎ ചുമത്തി തീഹാർ ജയിലിൽ അടച്ച ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോര്‍ഡിനേറ്റർ സഫൂറ സര്‍ഗാറിനെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി അപവാദപ്രചാരണങ്ങൾ നടക്കുന്നതിൽ സ്വമേധയാ ഇടപെട്ട ഡൽഹി വനിതാ കമ്മീഷൻ വിഷയത്തിൽ ഡൽഹി പോലീസിന് നോട്ടീസ് അയച്ചു. സഫൂറ സർഗാറിനെതിരെ നടക്കുന്ന സ്ത്രീവിരുദ്ധ അപഹാസ്യ പ്രചരണം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത എഫ്ഐആർ വിവരങ്ങൾ മെയ് 10നകം അറിയിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സഫൂറ സർഗാറിനെതിരെ വ്യക്തിഹത്യ നടത്തി കമന്റുകൾ ചെയ്തതിൽ നിരവധി പരാതികൾ തങ്ങൾക്ക് ലഭിച്ചതായും വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി. സ്ത്രീത്വത്തിനെതിരെ നടത്തുന്ന ഇത്തരം പ്രചരണങ്ങൾ ഒരിക്കലും അനുവദിക്കാൻ കഴിയില്ലെന്ന് ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലി വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter