ബാബരി വിധി: അയോദ്ധ്യയിൽ കനത്ത സുരക്ഷ
അയോദ്ധ്യ: ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ബാബരി മസ്ജിദ് ഭൂമി കേസിൽ സുപ്രിം കോടതിയുടെ വിധി വരാനിരിക്കെ അയോദ്ധ്യയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. നാലു തലത്തിലുള്ള സുരക്ഷാപദ്ധതിയാണ് ഉത്തര്‍പ്രദേശ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഒരു പദ്ധതി പാളിയാല്‍ ഉടന്‍ തന്നെ അടുത്തത് സജ്ജമാക്കും. വർഗീയ പരാമർശങ്ങൾ ഭയന്ന് സാമൂഹ്യ മാദ്ധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്.സമൂഹമാദ്ധ്യമങ്ങളിലൂലെ പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അയോദ്ധ്യ ജില്ലാ മജിസ്ട്രേറ്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. അയോദ്ധ്യ ജില്ലയെ നാലു സോണുകളാക്കിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. റെഡ്, യെല്ലോ, ഗ്രീന്‍,ബ്ലൂ എന്നീ നാലു സോണുകള്‍ സി. ആര്‍. പി. എഫും ഡല്‍ഹി പോലീസും സുരക്ഷാ ചുമതല വഹിക്കും. തര്‍ക്കഭൂമിയോട് അടുത്ത സ്ഥലങ്ങളാണ് റെഡ്, യെല്ലോ സോണുകള്‍. ഗ്രീന്‍ സോണ്‍ 14 മൈല്‍ വരെയും അയോദ്ധ്യയ്ക്ക് ചുറ്റുമുള്ള ജില്ലകള്‍ ബ്ലൂ സോണുമാണ്. രക്ഷാസേന 800 സ്‌കൂളുകളില്‍ തമ്പടിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടി പോലീസ് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter