കൊറോണയിൽ നിന്നുള്ള മോചനത്തിനായി  ബറാഅത്ത് രാവിൽ പ്രാർത്ഥന നടത്തുക- ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം: ഏറെ പുണ്യങ്ങൾ പെയ്തിറങ്ങുന്ന രാവായ ബറാഅത്ത് രാവിനെ പ്രാർത്ഥനകൾ കൊണ്ട് ധന്യമാക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളിലെ ഖാസിയും മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷനുമായ ഹൈദരലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. കൊറോണ വൈറസ് ലോകത്തുടനീളം ശക്തമായി ദുരന്തം വിതക്കുന്നതിനിടെ കടന്നുവന്ന രാവിൽ മഹാമാരിയിൽ നിന്ന് ലോകജനതയെ രക്ഷിക്കുവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്നും ഹൈദരലി തങ്ങൾ ഓർമിപ്പിച്ചു.

ബുധനാഴ്ച രാത്രി പാപമോചനത്തിനും രോഗമുക്തിക്കും വേണ്ടിയുള്ള പ്രാർത്ഥനകൾ നിർവഹിക്കണമെന്നും വ്യാഴാഴ്ച നോമ്പനുഷ്ഠിക്കണമെന്നും ഹൈദരലി തങ്ങൾ ആഹ്വാനം ചെയ്തു. സാധാരണയായി ബറാഅത്ത് രാവിൽ എല്ലാ പള്ളികളിലും മൂന്നു യാസീൻ ഓതി ദുആ ചെയ്യലും മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നതുമടക്കമുള്ള സൽകർമ്മങ്ങൾ ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ വീടുകളിൽനിന്ന് ഈ കർമങ്ങൾ ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ് മുസ്‌ലിം സമൂഹം. ബറാഅത്ത് രാവിനെ കുറിച്ച് കൂടുതൽ അറിയാൻ https://www.islamonweb.net/ml/life-on-web/important-days/19-March-2017-254 https://www.islamonweb.net/ml/fatwa-on-web/Fiqh/124506 https://www.islamonweb.net/ml/fatwa-on-web/Aqeeda-and-Ahlussunna/1535288

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter