ദരാപുരിയും സദാഫ് ജാഫറും ജയിൽമോചിതരായി
- Web desk
- Jan 8, 2020 - 06:29
- Updated: Jan 8, 2020 - 06:56
ലഖ്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായ സാമൂഹിക പ്രവർത്തക സദാഫ് ജാഫർ ഉൾപ്പടെയുള്ളവർ ജയിൽമോചിതരായി. മുൻ ഐ.പി.എസ് ഓഫിസർ എസ്.ആർ. ദരാപുരി, പവൻ റാവു അംബേദ്കർ ഉൾപ്പടെയുള്ളവർക്കും ജാമ്യം ലഭിച്ചു. ഡിസംബർ 19ന് ലഖ്നോവിൽ നടന്ന പ്രതിഷേധത്തിനിടയിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
സാമൂഹിക പ്രവർത്തകയായ സദാഫ് ജാഫറിനെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അറസ്റ്റ് അന്യായമാണെന്നും എഫ്.ഐ.ആർ പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. മൂന്ന് ആഴ്ചക്കകം ഇതിൽ വിശദീകരണം നൽകാൻ കോടതി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment