സമാധാന നിർദേശങ്ങളുമായി യുഎൻ സെക്രട്ടറി ജനറൽ
യുഎൻ: ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ പ്രധാന വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ തലവൻ ഖാസിം സുലൈമാനി യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തോടെ പശ്ചിമേഷ്യയിൽ പുതിയ യുദ്ധ മേഘങ്ങൾ ഉരുണ്ട കൂടുന്നതിനിടെ സമാധാന നിർദ്ദേശങ്ങളുമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. സംഘർഷം വർദ്ധിപ്പിക്കാതിരിക്കുക, പരമാവധി സംയമനം പാലിക്കുക, ചർച്ചകൾ പുനരാരംഭിക്കുക, അന്താരാഷ്ട്ര സഹകരണം പുനരുജ്ജീവിപ്പിക്കുക എന്നീ നാല് നിർദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടു വെക്കുന്നത്. യുദ്ധം ഉണ്ടാക്കുന്ന ദുരിതങ്ങൾ നമ്മൾ മറക്കരുത്, സാധാരണക്കാർക്ക് തന്നെയാണ് യുദ്ധത്തിന്റെ കെടുതി എപ്പോഴും അനുഭവിക്കേണ്ടി വരിക. പുതു വർഷം തുടങ്ങിയത് തന്നെ കുഴപ്പങ്ങളോടെയാണ്. അദ്ദേഹം പറഞ്ഞു. നമ്മൾ ജീവിക്കുന്നത് അപകടകരമായ കാലഘട്ടത്തിലാണെന്നും ആണവ നിരായുധീകരണം നടപ്പാക്കാൻ ഒരു സാധ്യതയുമില്ലാത്ത രീതിയിലാണ് ലോകം മുന്നോട്ടുപോകുന്നതെന്നും ഇവ അതി തീക്ഷ്ണമായ പ്രതിസന്ധികളാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter