മുസ്‌ലിംകള്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി  ഓങ്ങ് സാന്‍ സൂകി

മുസ്‌ലിംങ്ങള്‍ക്കെതിരേ കടുത്ത വംശീയ അധിക്ഷേപവുമായി മ്യാന്‍മാര്‍ സ്‌റ്റേറ്റ് കൗണ്‍സലറും സമാധാന നൊബേല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂകി. കുടിയേറ്റക്കാരും മുസ്‌ലിം ജനസംഖ്യ വര്‍ധനവും സുരക്ഷാ ഭീഷണിയാണെന്ന് സൂകി പറഞ്ഞു. മുസ്‌ലിം ജനസംഖ്യാ വര്‍ധനവ് സഹവര്‍ത്തിത്വത്തിന് ഭീഷണിയാവുന്നുവെന്നായിരുന്നു സൂചിയുടെ പരാമര്‍ശം.

ഹംഗറിയില്‍ സന്ദര്‍ശനത്തിനെത്തിയ സൂചി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് വംശീയ അധിക്ഷേപം നടത്തിയത്. ഇരു രാജ്യങ്ങള്‍ക്കും അവരുടെ മേഖലയായ സൗത്ത് ഈസ്റ്റ് ഏഷ്യയും യൂറോപ്പും നേരിടുന്ന ഏറ്റവും വലിയ ഭീഷണി കുടിയേറ്റമാണെന്ന് പ്രസ്താവന പറയുന്നു. മുസ്‌ലിം ജനസംഖ്യാ വര്‍ധനവ് ഈ മേഖലയില്‍ സഹവര്‍ത്തിത്വത്തിന് ഭീഷണിയാവുന്നുവെന്നും ഇരു നേതാക്കളും പറയുന്നു.

കടുത്ത അഭയാര്‍ത്ഥി വിരുദ്ധനായ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്റെ വംശീയ പ്രസ്താവനകള്‍ നേരത്തെ വലിയ വിവാദമായിരുന്നു. മുസ്‌ലിം അഭയാര്‍ത്ഥികള്‍ അധിനിവേശക്കാരാണെന്നും എല്ലാ ഭീകരവാദികളും കുടിയേറ്റക്കാരാണെന്നും വിക്ടര്‍ ഒര്‍ബാന്‍ നേരത്തെ പറഞ്ഞിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter