കിഴക്കൻ ജെറുസലേം പിടിച്ചടക്കുമെന്ന ഇസ്രായേലീ ഭീഷണി ഒഐസി ചർച്ച ചെയ്യും

റിയാദ്: ഫലസ്‌തീനിന്റെ ഭാഗമായ കിഴക്കൻ ജറൂസലേം ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന രീതിയിൽ ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശ ഭീഷണിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ യോഗം ചേരുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് സഊദിയുടെ അധ്യക്ഷതയിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വിര്‍ച്വൽ യോഗമാണ് സംഘടിപ്പിക്കുന്നത്.

1967 ലെ ഇസ്‌റാഈല്‍ അധിനിവേശത്തിൽ ഫലസ്‌തീന്‍ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുത്തതും പുതിയ ഭീഷണികളുമാകും യോഗത്തിന്റെ പ്രധാന അജണ്ട. സഊദി അറേബ്യന്‍ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാൻ ആണ് യോഗം അധ്യക്ഷത വഹിക്കുന്നത്. ഒഐസി അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അംഗ രാജ്യങ്ങളിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുമെന്ന് ഒഐസി സെക്രട്ടറി ജനറൽ യൂസഫ് അല്‍ ഉതൈമീന്‍ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter