ഞെട്ടലുളവാക്കി സ്വന്തം ജയിൽ നിർമിക്കുന്ന അസം കുടിയേറ്റക്കാരുടെ വാർത്തകൾ
ഗോള്‍പാറ: അസം പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവരെ പാര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍മിക്കുന്ന കൂറ്റന്‍ ജയിലുകളുടെ നിര്‍മ്മാണ തൊഴിലാളികളായി പൗരത്വ പട്ടികയ്ക്ക് പുറത്തുള്ളവരും. ജനന സര്‍ട്ടിഫിക്കറ്റോ മറ്റു രേഖകളോ ഇല്ലാത്തതിനാല്‍ ലിസ്റ്റില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് ഹജോങ് ആദിവാസി വിഭാഗത്തില്‍പ്പെട്ട ഷെഫാലി ഹജോങും സരോജിനെ ഹജോങും. ഗോള്‍പാറയിലെ ജയില്‍ നിര്‍മ്മിക്കുന്നവരില്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതായി നിരവധി പേരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തുകൊണ്ടാണ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തതെന്ന് അറിയില്ലെന്നും വിശപ്പ് മാറ്റുന്നതിന് വേണ്ടിയാണ് ജോലിക്ക് വന്നതെന്നും ഷെഫാലി ഹജോങ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. തങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് ഷെഫാലിയുടെ മാതാവ് മാലതി ഹജോങും പറയുന്നു. ജയിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്കും ഈ തൊഴിലാളികളെല്ലാം സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ഈ ജയിലുകളിലേക്ക് പോകേണ്ടി വരും. ഗോള്‍പാറയില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന തടവുകേന്ദ്രം അസമില്‍ കേന്ദ്രം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പത്തോളം ജയിലുകളില്‍ ആദ്യത്തേതാണ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter