ബി.ജെ.പി തൊപ്പി ധരിക്കാന്‍ തയ്യാറായില്ല, മീററ്റില്‍ മുസ്‌ലിം പെണ്‍കുട്ടിയെ അധികൃതര്‍ പുറത്താക്കി
- Web desk
- Apr 10, 2019 - 14:09
- Updated: Apr 10, 2019 - 14:09
മീററ്റിലെ ദിവാന്‍ ലോ കോളേജില്‍ നിന്ന് മുസ്‌ലിംവിദ്യാര്‍ത്ഥിനിയായ ഉമം ഖാനത്തെയാണ് ബി.ജെ.പി തൊപ്പി ധരിക്കാന്‍ നിരസിച്ചതിന്റെ പേരില്‍ അധികൃതര്‍ പുറത്താക്കിയത്.
കഴിഞ്ഞ ആഴ്ചയില്‍ കോളേജിന്റെ ഭാഗമായി നടന്ന ആഗ്ര യാത്രയിയില്‍ ബി.ജെ.പി തൊപ്പിധരിക്കാത്തതിന്റെ പേരില്‍ ഉമയെ ഉപദ്രവിക്കാന്‍ സഹപാഠികള്‍ മുതിര്‍ന്നത്. എന്നാല്‍ സംഭവത്തില്‍ ഉമം ഖാനം എന്ന വിദ്യാര്‍ത്ഥിനി തന്റെ ഭാഗം പറയാന്‍ പരാജയപ്പെട്ടതിനാലാണ് നടപടിയെടുത്തതെന്ന് കേളേജ് അധികൃതര്‍ വിശദീകരിക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥിനി കേളേജിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുയരന്നുണ്ടെന്നും തന്നെ കോളേജ് അധികൃതര്‍ പ്രസ്താവന നല്‍കാന്‍ നിര്‍ബന്ധിപ്പിക്കുകയായിരുന്നുവെന്നും മീററ്റിലെ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഉമക്കെതിരെ മാന്യമല്ലാതെ പെരുമാറിയ രണ്ടുപേര്‍ക്കെതിരെ കേളേജ് അധികൃതര്‍ നടപടിയെടുത്തത് പിന്‍വലിച്ചതിനും തന്നെ പുറത്താക്കിയതിനും പിന്നില്‍ ബജ്‌റംഗ്ദള്‍,വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയവരുടെ സമ്മര്‍ദ്ദം കേളേജ് അധികൃതര്‍ക്ക് മേല്‍ ഉണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ഇത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ മറ്റുവിദ്യാര്‍ത്ഥികളും മൗനികളാണ്.
ഈ സംഭവം ഉണ്ടായത് മുതല്‍ താന്‍ കോളേജില്‍ പോയിട്ടില്ലെന്നും തനിക്ക് പഠനം തുടരണമെന്നും സത്യാവസ്ഥ് കേളേജ് അധികൃതര്‍ക്ക് വെളിപ്പെടുത്തുന്നതില്‍ തന്റെ സുരക്ഷ ഭയപ്പെടുന്നുവെന്നുവെന്നും ഉമം പറയുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment