സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി പൊതു സമൂഹം ശബ്ദമുയര്‍ത്തണം: മുനവ്വറലി തങ്ങള്‍

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി സംസ്ഥാനത്തെ പൊതു സമൂഹം ഒന്നടങ്കം ശബ്ദമുയര്‍ത്തണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. മലപ്പുറം കളക്ട്രേറ്റിന് മുന്നില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സഹകരണത്തോടെ സിദ്ദീഖ് കാപ്പന്‍ ഐക്യ ദാര്‍ഢ്യ സമിതി സംഘടിപ്പിച്ച കാപ്പന്റെ കുടുംബത്തിന്റെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.  

സിദ്ധീഖ് കാപ്പന്റെ മോചനത്തിന് എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മാധ്യമപ്രവര്‍ത്തനം ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്നും തങ്ങള്‍ വിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter