ഉയ്ഗൂറുകളോടുള്ള ക്രൂരത:  ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാര്‍ട്ടി നേതാക്കൾക്കെതിരെ യുഎസ് ഉപരോധം
വാഷിങ്​ടണ്‍: ചൈനയിലെ മുസ്‌ലിം ന്യൂനപക്ഷമായ ഉയ്ഗൂറുകൾക്ക് നേരെയുള്ള വർഷങ്ങൾ നീണ്ട അവകാശ നിഷേധങ്ങളുടെ പേരിൽ ചൈനയ്ക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചത് പിന്നാലെ ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയുടെ പോളിറ്റ്​ബ്യൂറോ അംഗമായ ചെന്‍ ക്വാന്‍ഗോക്കെതിരെ യു.എസ്​ വിലക്കേർപ്പെടുത്തി. ക്വാന്‍ഗോ ഉള്‍പ്പടെ ​നാല്​ കമ്യൂണിസ്​റ്റ്​ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയാണ്​ യു.എസ്​ വിലക്കേര്‍പപ്പെടുത്തിയത്. യു.എസ്​ അധികൃതര്‍ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയുടെ പോളിറ്റ്​ബ്യൂറോ അംഗമായ ഇവരെ കരിമ്പട്ടികയില്‍ പെടുത്തും.

സിന്‍ജിയാങ്ങിലെ ഡെപ്യൂട്ടി പാര്‍ട്ടി സെക്രട്ടറി സാഹു ഹാലുന്‍, കമ്യൂണിസ്​റ്റ്​ പാര്‍ട്ടി സെക്രട്ടി വാങ്​ മിങ്​ഷാന്‍, മുന്‍ പാര്‍ട്ടി സെക്രട്ടറി ഹുവോ ലിയുജുന്‍ എന്നിവരേയും വിലക്കിയിട്ടുണ്ട്​​. സിന്‍ജിയാങ്​ മേഖലയി​ല്‍ സ്വന്തം പൗരന്‍മാരായ ഉയിഗുര്‍ മുസ്​ലിംകള്‍ക്കെതിരെ ചൈനീസ്​ കമ്യൂണിസ്റ്റ്​ പാര്‍ട്ടി നടത്തുന്ന ക്രൂരതകള്‍ക്കെതിരെ ലോകം ഒന്നിക്കണമെന്നും​ യു.എസ്​ ആവശ്യപ്പെട്ടു.

ഉയ്ഗൂര്‍ മുസ്​ലിംകളെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും നിര്‍ബന്ധിത ജോലി, മതപരിവര്‍ത്തനം, ഭ്രൂണഹത്യ എന്നിവക്ക്​ വിധേയമാക്കുന്നുണ്ടെന്നും അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. നേരത്തെ ചൈനക്കെതിരെ ഉയ്ഗൂർ മുസ്‌ലിംകൾ ഹേഗിലെ അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter