കടുത്ത ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ക്കിടയിലും അല്‍ അഖ്‌സയിലെ ജുമുഅയില്‍ പങ്കെടുത്തത് 40,000ത്തോളം പേര്‍

ഇസ്രയേല്‍ ഫലസ്ഥീനികള്‍ക്ക് മേല്‍ ചുമത്തുന്ന കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് പങ്കെടുത്തത് 40,000ത്തോളം പേര്‍.

ജമുഅ നിര്‍വ്വഹിക്കാന്‍ വെസ്റ്റ്ബാങ്കില്‍ നിന്ന് ജറൂസലമിലേക്ക് ജനങ്ങള്‍ പ്രവേശിക്കുന്നത് ഇസ്രയേല്‍ നേരത്തെ തടഞ്ഞിരുന്നു.
ശക്തമായ സുരക്ഷ നിയന്ത്രണങ്ങള്‍ക്കിടയിലും ആയിരക്കണക്കിന് പേരാണ് അധിനിവേശ വെസ്റ്റ്ബാങ്കില്‍ നിന്നും ഈസ്റ്റ് ജെറൂസലമില്‍ നിന്നും ജുമുഅ നിസ്‌കരിക്കാനായി ബൈത്തുല്‍ മുഖദ്ദസില്‍ എത്തിച്ചേര്‍ന്നത്.
മസ്ജിദുല്‍ അഖസയിലേക്കുളള ഗൈറ്റുകളിലൊന്നായ ബാബു റഹ്മ (16 വര്‍ഷമായി ഇസ്രയേല്‍ അടച്ചുപൂട്ടിയിരുന്നു,) രണ്ടാഴ്ചക്ക് മുമ്പാണ് ഫലസ്ഥീനികള്‍ക്ക്് തുറന്ന് കൊടുത്തത്.
ഇത്രയൊക്കെ നിയന്ത്രണങ്ങള്‍ക്കും നിയമങ്ങള്‍ക്കുമിടയിലും 40,000ത്തോളം പേരാണ് ജുമുഅ നിര്‍വ്വഹിക്കാനെത്തിയതെന്ന് അല്‍ അഖ്‌സ മസ്ജിദ് ഡറക്ടര്‍ ശൈഖ് ഉമര്‍ കിസ് വാനി പറഞ്ഞു.
ആയിരക്കണക്കിന് പേര്‍ മസ്ജിദിന്റെ മുറ്റത്താണ് ജുമുഅ നിര്‍വ്വഹിച്ചെതെന്നും അദ്ധേഹം വ്യക്തമാക്കി.
മസ്ജിദുല്‍ അഖ്‌സക്കടുത്ത പ്രദേശങ്ങളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ റെയ്ഡ് വ്യാപകമായ സമയത്തും വിശ്വാസികള്‍ പ്രാര്‍ത്ഥനക്കായി ഒഴുകുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter