ക്വാറന്റൈനിലുള്ള തബ്‌ലീഗ് പ്രവര്‍ത്തകരെ മടങ്ങാന്‍ അനുവദിക്കണം: ജില്ലാ അധികാരികളോട് ഉത്തരവിട്ട് ഡല്‍ഹി സര്‍ക്കാര്‍
- Web desk
- May 10, 2020 - 20:15
- Updated: May 10, 2020 - 20:25
ന്യൂഡൽഹി: ക്വാറന്റൈന്‍ കാലയളവ് അവസാനിച്ചിട്ടും തബ്‌ലീഗ് പ്രവർത്തകരെ വീടുകളിലേക്ക് പോവാൻ അനുവദിക്കുന്നില്ലെന്ന് പരാതി ശക്തമാകുന്നതിനിടെ ക്വാറന്റൈൻ കേന്ദ്രങ്ങളില്‍ കഴിയുന്ന 2446 തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. ഇവരുടെയെല്ലാം കോവിഡ് പരിശോധന പൂര്‍ത്തിയാക്കുകയും ക്വാറന്റെയ്ന്‍ കാലാവധി കഴിയുകയും ചെയ്തതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തബ്‌ലീഗ് പ്രവര്‍ത്തകരെ സാമൂഹ്യ അകലവും കോവിഡ് പ്രോട്ടോക്കോളും പാലിച്ചായിരിക്കും റോഡ്- റെയില്‍ മാര്‍ഗ്ഗങ്ങളില്‍ അവരവരുടെ നാടുകളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുക. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ തബ് ലീഗുകാരെ പറഞ്ഞയക്കുമെന്നും ഡല്‍ഹിക്ക് പുറത്ത് താമസിക്കുന്നവര്‍ക്ക് യാത്ര ചെയ്യുന്നതിനാവശ്യമായ പാസുകള്‍ നല്‍കുമെന്നും ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment