ഉയ്ഗൂര്‍ മുസ്​ലികളെ നിരീക്ഷിക്കാൻ ചൈനീസ് സർക്കാറിന് സഹായം: വാവെയുടെ ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍ റദ്ദാക്കി ഫ്രഞ്ച് ഫുട്ബോൾ താരം അന്റോണിയോ ഗ്രീസ്മാൻ
പാരിസ്: ചൈനയിലെ ഉയ്ഗൂര്‍ മുസ്​ലികളെ നിരീക്ഷിക്കാനും അവരെ കുറിച്ചുള്ള വിവരങ്ങള്‍ ചൈനീസ്​ പൊലീസിന്​ കൈമാറാനുമുള്ള സാ​ങ്കേതികവിദ്യ വികസിപ്പിച്ച് ചൈനീസ് സർക്കാറിനെ സഹായിച്ച പ്രമുഖ ചൈനീസ് കമ്പനി വാ​വെയുടെ മനുഷ്യത്വ വിരുദ്ധ നടപടിയി​ല്‍ പ്രതിഷേധിച്ച് ഫ്രഞ്ച്​ ഫുട്ബോൾ താരം അന്റോണിയോ ഗ്രീസ്മാൻ കമ്പനിയുടെ ബ്രാന്‍ഡ്​ അംബാസഡര്‍ കരാര്‍ റദ്ദാക്കി.

ഉയിഗൂര്‍ മുസ്​ലിംകളെ നിരീക്ഷിക്കാനുള്ള കാമറകളും തിരിച്ചറിഞ്ഞാന്‍ ഉടന്‍ പൊലീസിനെ അറിയിക്കാനുള്ള അലര്‍ട്ട്​ സംവിധാനവും ​വാവെയുടെ സഹകരണത്തോടെ ചൈന സ്ഥാപിച്ച വാര്‍ത്തകള്‍ അടുത്തിടെയാണ്​ പുറത്തുവന്നത്​. ലോകവ്യാപകമായി ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതി​ന്‍റെ ചുവടുപിടിച്ചാണ്​ ഫുട്​ബാള്‍ താരം നിലപാട്​ പ്രഖ്യാപിച്ചത്​.

''വാ​വെയുടെ പങ്ക്​ ആശങ്കയുളവാക്കുന്നു. ഇതറിഞ്ഞ ഉടന്‍ കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണ്​. നിങ്ങള്‍ക്കെതിരായ ആരോപണം നിങ്ങള്‍ നിഷേധിക്കുക മാത്രമല്ല, സമൂഹത്തിലെ സ്വാധീനം ഉപയോഗിച്ച്‌​ ഈ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. മനുഷ്യാവകാശത്തെ ബഹുമാനിക്കാനും പീഡനങ്ങളില്‍നിന്ന്​ ഒഴിഞ്ഞുനില്‍ക്കാനുമുള്ള സന്ദേശം നല്‍കുകയും വേണം'' -ഗ്രീസ്​മാന്‍ കുറിച്ചു. ഫുട്​ബാള്‍ താരത്തി​ന്‍റെ നടപടിയെ കായിക ലോകവും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവേശത്തോടെ സ്വാഗതം ചെയ്​തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter