സിഎഎക്കെതിരെയുള്ള നിരാഹാരം അയ്യപ്പ-വാവര്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്തത്-രാഹുൽ ഈശ്വര്‍
മലപ്പുറം : കേന്ദ്ര സർക്കാരിനെ വിമർശിച്ച് മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരാഹാരം നടത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ അയ്യപ്പ ധര്‍മ്മസേനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. എന്തു വന്നാലും പൗരത്വ ഭേദഗതിക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് പറഞ്ഞ രാഹുല്‍ ഈശ്വര്‍ പാകിസ്താനി ഹിന്ദുവിനേക്കാളും പ്രാധാന്യം ഇന്ത്യന്‍ മുസ്‌ലിമിനാണെന്ന് ആവർത്തിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള നിരാഹാരം അയ്യപ്പ-വാവര്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ എടുത്തതാണെന്ന് വ്യക്തമാക്കിയ രാഹുൽ, അയ്യപ്പ ധര്‍മ്മ സേനയില്‍ നിന്നും പുറത്താക്കിയാലും താൻ പിന്‍മാറില്ലെന്ന് കൂട്ടിച്ചേര്‍ത്തു. മലപ്പുറം ചങ്ങരംകുളത്ത് പൗരത്വ നിയമത്തിനെതിരായ 24മണിക്കൂര്‍ നിരാഹാര സമരത്തിന്റെ ഉദ്ഘാടന വേളയിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതിയുടെ വിധിക്കെതിരെയും അന്ന് നടപ്പിലാക്കാൻ ശ്രമിച്ച സർക്കാർ നടപടിക്കെതിരെയും ശക്തമായി സമരരംഗത്തുണ്ടായിരുന്ന സംഘടനയായ അയ്യപ്പ ധര്‍മസേനയുടെ അധ്യക്ഷനായിരുന്നു രാഹുല്‍ ഈശ്വർ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter