എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയത്തിന് കാസര്‍കോട്ട് തുടക്കം
- Web desk
- Jan 11, 2020 - 12:15
- Updated: Jan 11, 2020 - 17:56
പടന്ന: വ്യത്യസ്ത ഇനങ്ങളിലായി സർഗ്ഗ പ്രതിഭകൾ മാറ്റുരക്കുന്ന
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗലയത്തിന് പടന്ന വാദി മുഖദ്ദസിൽ ഗംഭീര തുടക്കം. പടന്നയില്‍ പ്രത്യേകം തയാറാക്കിയ നഗരിയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പരിപാടിക്ക് തുടക്കമായി. പന്ത്രണ്ടാമത് സംസ്ഥാന സർഗലയമായതിനാൽ 12 വിശിഷ്ട വ്യക്തികൾ പതാകകളുയർത്തി.
ആറു വേദികളിലായി 72 ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങൾ മൂന്ന് ദിവസങ്ങൾ നീണ്ടുനിൽക്കും.
2500 ഓളം പ്രതിഭകള്‍ മത്സരങ്ങളില്‍ മാറ്റുരക്കും.
ഉദ്ഘാടന സമ്മേളനത്തിൽ സയ്യിദ് അലി തങ്ങൾ കുമ്പോൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷനായി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment