ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ല: ഖത്തര്‍

അയല്‍ രാജ്യങ്ങളുടെ പാതപിന്തുടര്‍ന്ന് ഇസ്‌റാഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി  ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം പുനസ്ഥാപിച്ചതിന് പിന്നാലെ ബഹ്‌റൈന്‍, യു.എ.ഇ എന്നീ രാജ്യങ്ങളുടെ പാത പിന്തുടര്‍ന്ന് ഖത്തര്‍ ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കുമോയെന്ന അഭ്യൂഹങ്ങളയര്‍ന്നിരുന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ വിശദീകരണം.

2002 ല്‍ ജി.സി.സി അംഗീകരിച്ച അറബ് സമാധാന ദൗത്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഇസ്രയേല്‍ 1967മുതല്‍ കയ്യേറിയ ഭൂപ്രദേശങ്ങളില്‍ നിന്ന് പിന്മാറാതെ ബന്ധം സാധാരണ നിലയിലാക്കിലെന്നുമാണ് അതിലെ പ്രധാന വ്യവസ്ഥയെന്നും അബ്ദുറഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter