കത്‌വ കേസ്; ആറ് പേര്‍ കുറ്റക്കാര്‍

ജമ്മുകാശ്മീരില്‍ 8 വയസ്സുകാരി പിഞ്ചുബാലികയെ ദിവസങ്ങളോളം ക്ഷേത്രത്തില്‍ വെച്ച് ക്രൂരമായ ബലാല്‍സംഘ പീഡനം നടത്തി കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികളെ കുറ്റക്കാരായി കോടതി കണ്ടെത്തി.കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്ത്യവും മറ്റു മൂന്ന് പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവുമാണ് കോടതി വിധിച്ചത്.

കേസിലെ മുഖ്യപ്രതിയും ഗ്രാമത്തലവനും ക്ഷേത്രത്തിലെ പൂജാരിയുമായ സാഞ്ചി റാം, പോലീസുകാരനായ പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കെതിരെയാണ് ജീവപര്യന്ത്യം തടവുശിക്ഷയും  ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.
സുരേന്ദര്‍ വര്‍മ്മ, തിലക് രാജ്, ആനന്ദ് ദത്ത എന്നീ മൂന്ന് പേര്‍ക്കാണ് അഞ്ചുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചത്.
പഞ്ചാബ് പത്താന്‍കോട്ട് ജില്ലാ സെഷന്‍ കോടതിയാണ് വിധി പറഞ്ഞത്.
2018 ജനുവരി 17 നാണ് എട്ടുവയസ്സുകാരി പെണ്‍കുട്ടി ക്രൂരമായ ബലാല്‍സംഘത്തിനിരയായി കുട്ടി കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter