രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് പിന്നില്‍ വയനാട്ടിലെ 40%മുസ്‌ലിംകള്‍: ഉവൈസി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് പിന്നില്‍ വയനാട്ടിലെ 40 ശതമാനത്തോളം മുസ്‌ലിംകളാണ് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡണ്ടും എം.പിയുമായ അസദുദ്ധീന്‍ ഉവൈസി.  

കോണ്‍ഗ്രസോ മറ്റു മതേതര പാര്‍ട്ടികളോ വിടണമെന്ന് മുസ്‌ലിംകളോടും ന്യൂനപക്ഷങ്ങളോടും പറയുന്നില്ലെന്നും എന്നാല്‍ അവര്‍ കഠിന പ്രയത്‌നം നടത്തുന്നില്ലെന്നും ഉവൈസി പ്രതികരിച്ചു. 
കോണ്‍ഗ്രസ് നേതാവിന് അമേത്തി നഷ്ടപ്പെട്ടു,  എന്നാല്‍ വയനാട്ടില്‍ ജയിച്ചു അത് അവിടെയുള്ള 40 ശതമാനം മുസ് ലിംകള്‍ കാരണമാണെന്നും അദ്ധേഹം പറഞ്ഞു.രാജ്യത്ത് മുസ്‌ലിംകള്‍ക്കുള്ള ഒരിടം ഉണ്ടാവുമെന്ന കാര്യത്തില്‍ താന്‍ ശുഭാപ്തി വിശ്വാസക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter