മുര്‍സിയുടെ വീഴ്ച ഈജിപ്തിനെ എങ്ങോട്ട് നയിക്കും?
 width=റെ പ്രതീക്ഷയോടെ ഏകാധിപത്യ ഭരണങ്ങള്‍ക്ക് അറുതി വരുത്തി ജനകീയ പങ്കാളിത്തമുള്ള സര്‍ക്കാരുകള്‍ക്കായി അറബ് ജനത തുടങ്ങിവെച്ച വസന്തത്തിന്റെ ഭാവിയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു ഈജിപ്തിലെ പുതിയ സംഭവവികാസങ്ങള്‍. മൂന്നു പതിറ്റാണ്ട് നീണ്ട ഹുസ്നി മുബാറകിന്റെ ഏകാധിപത്യത്തിനു അറുതി വരുത്താന്‍ 2011 ജനുവരി 25നു ആരംഭിച്ചു ജനകീയ വിപ്ലവത്തിന്റെ ഫലമായി 2011 ഫെബ്രുവരി 11നു മുബാറകിന് സ്ഥാനം വിട്ടൊഴിയേണ്ടി വന്നതിനു ശേഷം ഈജിപ്തിന്റെ ചരിത്രത്തില്‍ നടന്ന ആദ്യ  സ്വതന്ത്ര തെരഞ്ഞടുപ്പില്‍ വിജയിച്ച പ്രസിഡന്റ് മുഹമ്മദ്‌  മുര്സിക്ക് ഭരണത്തില്‍ ഒരുവര്‍ഷം തികഞ്ഞപ്പോള്‍ സൈന്യത്തിന്റെ ഇടപെടലില്‍ പുറത്ത്പോവേണ്ടിവന്നത് ലോകം പ്രത്യേകിച്ചു മുസ്‌ലിം ലോകം ഏറെ ആശങ്കയോടാണ് വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിനു വേണ്ടി ഇറങ്ങിത്തിരിച്ച ജനം തന്നെ അതിനെ പിന്നോട്ട് വലിക്കുന്നോ? ബര്‍ദാഇയും കൂട്ടരും പറയുന്നത് പോലെ അതോ ജനകീയ വിപ്ലവത്തിന്റെ പാത ശരിപ്പെടുത്താനുള്ള ശ്രമമോ? നിയന്ത്രണങ്ങളില്ലാത്ത ജനക്കൂട്ടം തീരുമാനിച്ചാല്‍ എന്തുമാകാമെന്ന പ്രഖ്യാപനമോ? മുബാറക്‌ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങള്‍ മുര്സിയെ വരിഞ്ഞു മുറുക്കിയത്തിന്റെ ഫലമോ? മുര്സിയുടെ ഭരണം ഇസ്‌ലാമിക രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ഇഖ്വാനുല്‍  മുസ്ലിമീന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീഡം ആന്‍ഡ്‌ ജസ്റ്റിസ്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ഡോ. മുഹമ്മദ്‌ മുര്സി ഈജിപ്തിന്റെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായത്. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ മുബാറകിന്റെ പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ശഫീഖിനെ പരാജയപ്പെടുത്തിയാണ് നേരിയ ഭൂരിപക്ഷത്തിനെങ്കിലും മുര്സി അധികാരത്തിലെത്തിയത്. പ്രസിഡന്റ് മാത്രമാണ് മാറിയത്‌. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളെല്ലാം മുബാറക്‌ ഭരണത്തിന്റെ പിടിയില്‍ നിന്ന് മോചിതമായിട്ടില്ല. സൈന്യം, പോലീസ്‌, കോടതികള്‍, മാധ്യമങ്ങള്‍ തുടങ്ങി സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന സ്ഥാപനങ്ങളുടെ തലപ്പത്തും അണിയറയിലും മുബാറകിനോട് കൂറുപുലര്ത്തുന്നവരായിരുന്നു. സൈന്യത്തിന്റെ തലപ്പത്ത്‌ അഴിച്ചു പണി നടത്തി ഫീല്‍ഡ് മാര്‍ഷല്‍ ത്വന്‍ത്വാവിയെ റിട്ടയര്‍ ചെയിപ്പിച്  ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസിയെ നിയമിച്ചത്‌ മുര്സിയാണ്. പക്ഷെ സീസി തന്നെ മുര്സിയുടെ ഭരണത്തിനു അന്ത്യം കുറിച്ചു. ഭരണം ഏറ്റെടുത്തു ഒന്നാം ദിവസം മുതല്‍ മുര്സിയെ കാത്തിരുന്നത് വെല്ലുവിളികളാണ്. മുബാറക് അനുകൂല കോടതിയോട്നിരന്തരം എട്ടുമുട്ടിയാണ് മുര്സി ഭരണം ഇവിടെ വരെ എത്തിച്ചത്‌. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടും ഭരണഘടനാ അസംബ്ലിയുടെ സാധുത ഇല്ലാതാക്കിയും പലവിധ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും കുറെയേറെ ബുദ്ധിപൂര്‍വ്വം മുര്സി അത് തരണം ചെയ്തിരുന്നു. അറുപത്തി നാലു ശതമാനം ജനപിന്തുണയോടെ കഴിഞ്ഞ ഡിസംബറിലാണ് ഭരണഘടന അംഗീകരിക്കപ്പെട്ടത്. ഭരണഘട്ടത്തിന്റെ പലഘട്ടങ്ങളിലും പ്രകടനങ്ങളുമായി തഹ്രീര്‍ ചത്വരത്തില്‍ എതിരാളികള്‍ ഒരുമിച്ചു കൂടിയെങ്കിലും അതൊന്നും മുര്സിയുടെ ഭരണത്തെ വീഴ്ത്താന്‍ പര്യാപ്തമായിരുന്നില്ല. പതിറ്റാണ്ടുകളായി അധികാരത്തിന്റെ എല്ലാ വഴികളില്‍ നിന്നും അകറ്റിനിര്ത്തപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതിനിധിയെന്ന പരിചയക്കുറവ് മുര്സിയുടെ തീരുമാനങ്ങളെ ബാധിച്ചിരുന്നു. തീര്‍ത്തും താറുമാറായ ഒരു രാഷ്ട്രത്തെ അതിന്റെ പോലീസും പട്ടാളവും കോടതിയും മാധ്യമങ്ങളും എതിര് നില്‍ക്കുമ്പോള്‍ കരകയറ്റുകയെന്ന ഭാരിച്ച ദൌത്യവുമായി നീങ്ങിയ മുര്സിക്ക് അത്ഭുതങ്ങള്‍ കാണിക്കാന്‍ മാന്ത്രികവടിഇല്ലയിരുന്നുവേന്നതാണ് സത്യം. ഈയൊരു ഘട്ടത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ചെയ്യാന്‍ സാധിക്കുന്നതിനു പരിധികളുണ്ട്. മുബാറകിനെ മുപ്പത്‌ വര്ഷം സഹിച്ചവര്‍ മുര്സിക്ക് മൂന്ന് വര്‍ഷത്തെ സമയം പോലും കൊടുക്കാന്‍ തയ്യാറായില്ല. വിലക്കയറ്റവും പാചക വാതക ഗ്യാസിന്റെയും പെട്രോളിന്റെയും ദൌര്‍ലഭ്യവും ജനങ്ങളില്‍ ജനങ്ങളില്‍ നിരാശ പടര്‍ത്തിയിരുന്നുവേന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷെ അതിലും വലിയ സത്യം ഈ നിരാശ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട വിഭാഗങ്ങളും മുബാറക്‌ അനുകൂലികളും സൈന്യത്തിന്റെയും മാധ്യമങ്ങളുടെയും കോടതിയുടെയും സഹായത്തോടു നടത്തിയ അട്ടിമറിയാണ് ഇത്. തഹ്രീര്‍ ചത്വരവും റാബിഅ അല്‍-അദവിയ്യയും [caption id="attachment_25445" align="alignright" width="300"] width= മുര്സി അനുകൂലികള്‍ റാബിഅത്ത്‌ അദവിയ്യയില്‍[/caption] ഹുസ്നി മുബാറകിനെ പുറത്താക്കിയ വിപ്ലവത്തിനു ജനങ്ങള്‍ ഒറ്റക്കെട്ടായി ഒരുമിച്ചു കൂടിയത് തഹ്രീര്‍ ചത്വരത്തിലായിരുന്നു. എന്നാല്‍ ജൂണ്‍ മുപ്പതിനാരംഭിച്ച ഈ പ്രതിവിപ്ലവം(?)ത്തില്‍ ജനങ്ങള്‍ നെടുകെ പിളര്‍ന്നിരുന്നു. മുര്സി വിരുദ്ധര്‍ തഹ്രീര്‍ ചത്വരത്തില്‍ ഒരുമിച്ചു കൂടിയപ്പോള്‍ കുറച്ചകലെ റാബിഅത്തുല്‍ അദവിയ്യ മസ്ജിദിനു ചുറ്റുമുള്ള ഗ്രൗണ്ടില്‍ നിസ്കാരവും പ്രസംഗങ്ങളുമായി മുര്സി അനുകൂലികളും ഒത്തുകൂടി. രണ്ടിടത്തും ലക്ഷങ്ങള്‍ തടിച്ചുകൂടിയിരുന്നു. പക്ഷെ രണ്ടിടത്തേയും കാഴ്ച വ്യതസ്തമായിരുന്നു. നര്‍ത്തകിമാരും അര്‍ദ്ധ നഗനകളും സാമൂഹിക ദ്രോഹികളും തഹ്രീറില്‍ ആവശ്യത്തിലേറെ ഉണ്ടായിരുന്നു. കൂട്ട ബാലാത്സംഗത്തിന്റെയും സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന്റെയും ഒട്ടേറെ കഥകള്‍ അവിടെ നിന്ന് കേട്ടു. ഹ്യൂമന്‍ റൈറ്റ്സ്‌ വാച്ചിന്റെ കണക്കനുസരിച് നൂറോളം ലൈംഗികാതിക്രമങ്ങള്‍ അവിടെ നടന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഹമീദ്‌ സബാഹിയുടെയും അംര്‍ മൂസയുടെയും ജനപിന്തുണ ഭയന്ന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനിന്ന അല്‍-ബറാദിയുടെയും അനുയായികളും കോപ്റ്റിക് ചര്‍ച്ചിന്റെ അനുവാദത്തോടെ കൂട്ടമായി ഇറക്കി കൊണ്ടുവന്ന കോപ്റ്റിക് (ഖിബ്തി) ക്രിസ്താനികളും കുറെ കൂലി പ്രകടനക്കാരും മുബാറക്‌ അനുകൂലികളും അവര്‍ക്കിടയിലുണ്ടായിരുന്നു. റാബിഅത്തുല്‍ അദവിയ്യ മസ്ജിദ്‌ പരിസരത്ത് രാത്രി നിസ്കാരവുമായി മുര്സി അനുകൂലികളും ഇഖ് വാനികളും ഒത്തു കൂടിയപ്പോള്‍ അപ്പുറത്ത്‌ കൂടിയവരെ പരിഗണിച്ചു സോഷ്യല്‍ മീഡിയകളില്‍ പലരും നര്‍ത്തകിമാരുടെ വിപ്ലവമെന്നാണ് ഈ അട്ടിമറിയെ വിശേഷിപ്പിച്ചത്‌. സൈനിക നടപടിയും മുന്നോട്ടുള്ള വഴിയും  width=ജനകീയ പ്രക്ഷോഭം തുടങ്ങി 18 ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് മുബാറകിന് പുറത്ത്‌ പോകേണ്ടി വന്നതെങ്കില്‍ വെറും മൂന്നു ദിവസത്തിന്നുള്ളില്‍ മുര്സിയുടെ വിധിയെഴുതപ്പെട്ടു. എല്ലാം നേരത്തെ തീരുമാനിച്ചുറച്ച മട്ടില്‍. മുര്സിയെ പുറത്താക്കുന്നതിനു തൊട്ടു തലേദിവസമാണ് അദ്ദേഹം നിശ്ചയിച്ച പബ്ലിക്‌ പ്രോസികൂട്ടരെ മാറ്റി മുബാറകിന്റെ കാലത്തെ പബ്ലിക്‌ പ്രോസികൂട്ടരെ കോടതി തിരിച്ചുകൊണ്ടുവന്നത്. മുര്സിയെ പുറത്താക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് അദ്ദേഹത്തിന്റെ പ്രധാനമന്ത്രി ഹിശാം ഖിന്‍ദീലിനെ അറസ്റ്റ് ചെയ്യാനും സ്ഥാനത്ത്‌ നിന്ന് ഒഴിവാക്കാനും ഉത്തരവിട്ടുകൊണ്ട് മറ്റൊരു കോടതിവിധിയും വന്നു. സൈന്യത്തിന്റെ പ്രഖ്യാപനത്തിന് ശേഷം ഇഖ്വാന്റെ മുര്‍ഷിദ് മുഹമ്മദ്‌ ബദീഅ ഉള്‍പ്പെടെ അവരുടെ നേത്രത്വത്തിലുള്ള കുറെയധികം നേതാക്കളെ സൈന്യം അറസ്റ്റ് ചെയ്തു. മുര്സിയെ തടങ്കലിലക്കുകയും അദ്ദേഹത്തിനെതിരെ കോടതിയെ അനാദരിച്ചു, അക്രമത്തിനു പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ്‌ എടുത്തു. മുര്സിയെ അനുകൂലിക്കുന്ന ചാനലുകളും അഅന്നാസ്, അല്‍-റഹ്മ തുടങ്ങി മത ചാനലുകളുടെയും പ്രക്ഷേപണം നിറുത്തിവെപ്പിക്കുകയും അല്‍-ജസീറയുടെ കൈറോ ഓഫീസിലെ ജീവനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുര്സിയുടെ ഏകാധിപത്യ ത്തിനെതിരെയെന്നു പറഞ്ഞു നടത്തിയ പ്രക്ഷോഭങ്ങളുടെ അനന്തരഫലം. ഇപ്പോള്‍ ഇടക്കാല പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത അദലി മന്‍സൂര്‍ മുബാറക്‌ നിശ്ചയിച്ച ജഡ്ജിയാണ് അയാളുടെ വലാട്ടിയും. ജനാധിപത്യ വഴികളിലൂടെ ഇസ്‌ലാമികാഭിമുഖ്യമുള്ള ഭരണകൂടങ്ങള്‍ നിലവില്‍ വന്ന പലയിടങ്ങളിലും ഇതേ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അള്‍ജീരിയയില്‍ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിനും ഫലസ്തീനില്‍ ഹമാസിനും ഇതേ അനുഭവങ്ങള്‍ ഉണ്ട്. ഇപ്പോഴത്തെ സൈനിക നീക്കങ്ങള്‍ ഒരു സൂചനയാണെങ്കില്‍ ഒരു പക്ഷേ ഇസ്‌ലാമിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്ക്‌ രാഷ്ട്രീയപ്രക്രിയയില്‍ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെടാനാണ് സാധ്യത. മുബാറക്‌ യുഗത്തിലെക്കുള്ള പൂര്‍ണ്ണമായ ഒരു തിരിച്ചുപോക്ക്. ഒരു സൈനിക അട്ടിമറിയുടെ സര്‍വ സാധ്യതയും മുന്നില്‍ കണ്ടപ്പോള്‍ കുറച്ചുകൂടി അവസോരിചിതമായ നിലപാടിലൂടെ ഒരു പക്ഷേ അതിനെ അതിജയിക്കാന്‍ മുര്സിക്ക് കഴിയുമായിരുന്നു. തന്റെ പ്രസിഡന്‍സിയുടെ നിയമസാധുതയില്‍ മാത്രം പിടിച്ചു തൂങ്ങിയതാണ് മുര്സിക്ക് ഇത്ര വലിയ വിനയായി മാറിയത്. അസ്ഹര്‍ നെത്രത്വവും തീവ്ര യഥാസ്ഥികാരായ സലഫികളും അവസാന നിമിഷം സൈന്യത്തോടൊപ്പം പ്രത്യക്ഷപ്പെട്ടത്തിന്റെ പിന്നാമ്പുറങ്ങള്‍ വ്യക്തമല്ല. പക്ഷേ ജനാധിപത്യത്തിന്റെ ആദ്യ പരീക്ഷണം തന്നെ ഇങ്ങനെ അവസാനിച്ചത്‌ ഒരുപാട്‌ ദുസ്സൂചനകള്‍ നല്‍കുന്നു. ചില മുസ്‌ലിം രാജ്യങ്ങളടക്കം പലരും ഇതിന്റെ പിന്നാമ്പുറങ്ങളില്‍ കളിചിരുന്നുവെന്നു വ്യക്തം. ഈജിപ്ഷ്യന്‍ ജനത മുര്സിപോലുള്ള ഒരു പ്രസിഡന്റിനെ അല്ല അര്‍ഹിക്കുന്നത്. മറിച്ചു ഫറോവയെപ്പോലുള്ള ഒരാളെയാണ് എന്നാണ് ഈജിപ്ത്കാരെക്കുരിച്ചു സോഷ്യല്‍ മീഡിയകളില്‍ മറ്റുള്ളവരുടെ പ്രതികരണം. ഈജിപ്ത്കാരെ അടുത്തറിയുന്ന ആളുകള്‍ പൊതുവേ അവരുടെ തലക്കനത്തെ കുറിച്ച് പറയാറുണ്ട്. അതുകൊണ്ട് തലക്കനം യഥേഷ്ടമുള്ളവര്‍ തന്നെ വേണ്ടിവരും അവരെ അടക്കാന്‍. ഈജിപ്തുകാരനായ എന്റെ ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞു. ‘മുര്സി നല്ലവനാണ്; പക്ഷേ ദുര്‍ബലനാണ്. ഞങ്ങള്‍ക്ക്‌ വേണ്ടത്‌ അടക്കിഭരിക്കുന്ന ശക്തനായ പ്രസിഡണ്ടാണ്.’ ഓരോ ജനതക്ക്‌ അവരര്‍ഹിക്കുന്നതെ കിട്ടൂയെന്നു പറയുന്നതിന് അങ്ങനെയും അര്‍ത്ഥമുണ്ടോ? ഫൈസല്‍ നിയാസ്‌ ഹുദവി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter